തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ നൽകിയ കേസ് അവസാനിപ്പിക്കുന്നതായി ക ാണിച്ച് നൽകിയ നോട്ടീസ് സെൻകുമാർ കൈപ്പറ്റിയില്ലെന്നും തനിക്കെതിരായി കേസ് നൽകി യതിനെതുടർന്നാണ് മാധ്യമപ്രവർത്തകർക്കെതിരെ മുൻ ഡി.ജി.പി വ്യാജ പരാതി നൽകിയതെന് നും പൊലീസ്. മാധ്യമപ്രവർത്തകരായ പി.ജി. സുരേഷ്കുമാർ, കടവിൽ റഷീദ് എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികൾ അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കേൻറാൺമെൻറ് സി.െഎ അനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
തനിക്കെതിരെ ഇരു മാധ്യമപ്രവർത്തകരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു സെൻകുമാറിെൻറ പരാതി. എന്നാൽ, പ്രതിസ്ഥാനത്തുണ്ടായിരുന്ന പി.ജി. സുരേഷ്കുമാറിെൻറയും റഷീദിെൻറയും ഫോൺ കോൾ പരിശോധിച്ചെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
സെൻകുമാർ പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിന് മുമ്പോ ശേഷമോ ഇരുവരും സംസാരിച്ചിട്ടില്ല. ഗൂഢാലോചനയുണ്ടെന്ന സെൻകുമാറിെൻറ വാദം നിലനിൽക്കുന്നതല്ലെന്നും കേസന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രസ് ക്ലബിൽെവച്ച് തന്നെ അപമാനിച്ചെന്ന് കാട്ടി സെൻകുമാറിനെതിരെ കടവിൽ റഷീദ് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.