സെൻകുമാറിനെ മാറ്റിയത്​ യോഗ്യതയില്ലാത്തതിനാൽ –മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗ്യത ഇല്ലാത്തത് കൊണ്ടാണ്​ ടി.പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറി​​െൻറ ഇപ്പോഴത്തെ ചെയ്തികള്‍ ഇത് ശരിയാണെന്ന്​ തെളിയിക്കുന്നു. സെന്‍കുമാറിനെ മാറ്റിയത് ജിഷ കേസുമായി ബന്ധപ്പെട്ടല്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ജിഷ കേസില്‍ പ്രതികളെ പിടികൂടാന്‍ ആയില്ല എന്ന കാരണമായിരുന്നു സെന്‍കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയതിനുളള കാരണമായി പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ ഘട്ടം മുതല്‍ പറഞ്ഞിരുന്നത്. അതാണിപ്പോൾ തിരുത്തിയത്​.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഡി.ജി.പി സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ തന്നെ മാറ്റിയതെന്നും സി.പി.എം തന്നോട്​ പകപോക്കിയതാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീകോടതിയെയും സെന്‍കുമാര്‍ സമീപിച്ചിരുന്നു.

Tags:    
News Summary - senkumar hasn't enough qualification -CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.