നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സെൻകുമാർ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ഡി.ജി.പി ടി.പി സെൻകുമാർ. ഇന്ന് സ്ഥാനമൊഴിയുന്ന ഡി.ജി.പി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രഫഷണലായ രീതിയിലല്ല അന്വേഷണം നടക്കുന്നത്. അന്വേഷണം ഉദ്യോഗസ്ഥൻ അറിയാതെയാണ് പല കാര്യങ്ങളും മുന്നോട്ട് പോകുന്നത്. ഇത് ശരിയല്ലെന്നും ഉത്തരവിൽ പറയുന്നു. അന്വേഷണത്തിൽ തനിക്കുള്ള അതൃപ്തി പരസ്യമാക്കുന്നതാണ് ഡി.ജി.പിയുടെ ഉത്തരവ്.

കേസിന്‍റെ മേല്‍നോട്ടച്ചുമതല ഐ.ജി ദിനേന്ദ്ര കശ്യപിനാണ്. അദ്ദേഹവുമായി കൂടിയാലോചിച്ച് വേണം തുടരന്വേഷണം മുന്നോട്ട് പോകേണ്ടതെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. അന്വേഷണസംഘം യോജിച്ച് മുന്നോട്ട് പോകണം. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അന്വേഷണസംഘം കൃത്യമായി അറിഞ്ഞിരിക്കണം. 

കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെയും നാദിർഷയുടേയും മൊഴിയെടുക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥരായ ഐ.ജിമാർ പങ്കെടുത്തിരുന്നില്ല. ഇതാണ് ഡി.ജി.പിയുടെ പരാമർശങ്ങളുടെ കാതൽ എന്നാണ് കരുതപ്പെടുന്നത്. എന്നാൽ അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി സന്ധ്യക്കെതിരെ ഉത്തരവിൽ പരാമർശങ്ങളില്ല എന്നതും ശ്രദ്ധേയമാണ്. 

 

Tags:    
News Summary - senkumar issues circular about actress attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.