തിരുവനന്തപുരം: സര്‍ക്കാറുമായി ഒരുവിധത്തിലുള്ള ഏറ്റുമുട്ടലിനുമില്ലെന്നും തെൻറ പ്രവര്‍ത്തനത്തിന് വിഘാതമുണ്ടാക്കുന്ന എന്തെങ്കിലും നടപടികൾ സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പൊലീസ് ഉപദേഷ്ടാവ് മുഖ്യമന്ത്രിക്കാണെന്നും പൊലീസ് മേധാവിക്കല്ലെന്നും ഡി.ജി.പി ടി.പി. സെൻകുമാർ. മുഖ്യമന്ത്രിക്ക് ഉപദേശം നൽകാനാണ് രമൺ ശ്രീവാസ്തവയെ വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പെങ്കടുത്ത പൊലീസ് യോഗങ്ങളിലാണ് രമൺ ശ്രീവാസ്തവയും പങ്കെടുത്തിട്ടുള്ളത്. മറ്റ് പൊലീസ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തതായി അറിയില്ലെന്നും സെൻകുമാർ പറഞ്ഞു. സ്ഥാനമേറ്റശേഷം പൊലീസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവൈ.എസ്പിമാരെ മാറ്റുന്നതൊക്കെ സര്‍ക്കാറിെൻറ ഉത്തരവാദിത്തമാണ്. അതിനെക്കുറിച്ച് മാറിപ്പോയ ഡി.ജി.പിയോ താനോ ബേജാറാകേണ്ട കാര്യമില്ല. കേരള പൊലീസിൽ ഇപ്പോൾ താനാണ് സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥൻ. മിക്ക പൊലീസ് ഉദ്യോഗസ്ഥരുടെയും എ,ബി,സി,ഡി എനിക്കറിയാം. അത് അവർക്കും അറിയാം. അതുകൊണ്ട് അക്കാര്യങ്ങളിലൊന്നും ഒരു പ്രശ്നമുണ്ടാകുമെന്ന് താൻ കരുതുന്നില്ല.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ ഒരു പ്രതികരണവും ഇപ്പോൾ നടത്തുന്നില്ല. സംസ്ഥാന പൊലീസ് മേധാവി സർക്കാറിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥനാണ്. സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇനി അദ്ദേഹത്തിെൻറ സൗകര്യത്തിനനുസരിച്ച് കൂടിക്കാഴ്ച നടത്തും. ജനങ്ങള്‍ക്ക് നല്ലതായ കാര്യങ്ങള്‍ ചെയ്യുക എന്നതിനാണ് പ്രാധാന്യം. സ്ത്രീസുരക്ഷ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗതാഗത അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള നടപടികള്‍ക്ക് വീണ്ടും തുടക്കംകുറിക്കേണ്ടിയിരിക്കുന്നു.
സുരക്ഷക്കാവശ്യമായ രീതിയില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് പ്രാധാന്യംനല്‍കും. നഗരപ്രദേശങ്ങളില്‍ പരമാവധി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിക്കണം. മുഖ്യമന്ത്രി നാല് റേഞ്ച് മീറ്റിങ്ങുകൾ വിളിച്ചിരുന്നതായി വാര്‍ത്തകളില്‍ കണ്ടിരുന്നു. ആ മീറ്റിങ്ങുകളില്‍ ചര്‍ച്ചചെയ്യപ്പെട്ടത് തീർച്ചയായും നടപ്പാക്കും. പൊലീസിെൻറ 11 മാസത്തെ പ്രവർത്തനത്തിന് മാർക്കിടാൻ താൻ ആളല്ല.
തനിക്ക് നഷ്ടപ്പെട്ട സർവിസ് കാലയളവ് സംബന്ധിച്ച് ഉന്നയിക്കാതിരുന്നത് ജൂനിയറായ ഉദ്യോഗസ്ഥർക്ക് അവസരം നഷ്ടപ്പെടരുതെന്ന് കരുതിയാണ്. ചീഫ്സെക്രട്ടറിയുമായുള്ള ഭിന്നതയെക്കുറിച്ച ചോദ്യത്തിന് അത് എങ്ങനെ തീർക്കുമെന്ന് ആലോചിക്കുകയാണെന്നായിരുന്നു സെൻകുമാറിെൻറ മറുപടി. സർക്കാർ നയം നടപ്പാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് നിയമപരമല്ലാത്ത സർക്കാർ നയമുണ്ടോ എന്നതായിരുന്നു സെൻകുമാറിെൻറ മറുചോദ്യം.
നിയമപരമായും ജനക്ഷേമകരമായും പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് പൊലീസിെൻറ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള മാര്‍ഗം. എന്നാല്‍ പൊലീസ് ചെയ്യുന്ന എല്ലാകാര്യങ്ങളിലും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.