സീരിയൽനടി പ്രതിയായ കള്ളനോട്ട്​ കേസ്​: യു.എ.പി.എ ചുമത്താൻ ആ​േലാചന

കൊച്ചി: സീരിയൽനടിയും സഹോദരിയും മാതാവുമടക്കം പിടിയിലായ കള്ളനോട്ട്​ കേസിൽ യു.എ.പി.എ ചുമത്തുന്ന കാര്യം പരിഗണനയിലെന്ന്​ സർക്കാർ ഹൈകോടതിയിൽ. ഉന്നത സാങ്കേതികമികവോടെ തയാറാക്കിയ കള്ളനോട്ടുകൾക്ക്​ പിന്നിൽ രാജ്യ​േദ്രാഹ നടപടി ഉണ്ടെന്ന്​ കരുതുന്ന സാഹചര്യത്തിലാണിത്​. തങ്ങളെ അനാവശ്യമായി കേസിൽ കുടുക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യ​െപ്പട്ട്​ സൂര്യയും സഹോദരി ശ്രുതിയും നൽകിയ ജാമ്യഹരജിയിലാണ്​ വിശദീകരണം.

പിടികൂടിയ കള്ളനോട്ടുകൾ ശാസ്ത്രീയ പരിശോധനക്ക്​ അയച്ചതായി സർക്കാർ അറിയിച്ചു. ഏറ്റവും മികച്ച സാങ്കേതിക മികവോടെ തയാറാക്കിയ കള്ളനോട്ടുകളാണിതെന്നാണ് പ്രാഥമിക നിഗമനം. ബാഹ്യ ഇടപെടലുകളില്ലാതെ ഇത്തരം കള്ളനോട്ടുകൾ നിർമിക്കാനാവില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നടപടികളുണ്ടായതായി സംശയിക്കുന്നുണ്ട്​.ഇൗ സാഹചര്യത്തിൽ യു.എ.പി.എ ചുമത്താൻ സാധ്യത നിലനിൽക്കുന്നതായി സർക്കാർ വ്യക്തമാക്കി. ഇടുക്കി വണ്ടന്മേട് പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ സൂര്യയും ശ്രുതിയും അഞ്ചും ആറും പ്രതികളാണ്.

ഒന്നാം പ്രതിയിൽനിന്ന് 200 രൂപയുടെ 996 നോട്ടുകളും രണ്ടും മൂന്നും പ്രതികളിൽനിന്ന് 200 രൂപയുടെ 55 നോട്ടുകളുമാണ് പിടിച്ചെടുത്തത്. ഹരജിക്കാരുടെ അമ്മയുടെ പേരിലുള്ള വീട്ടിൽ നിന്നാണ് കള്ളനോട്ട് അച്ചടിക്കാനുള്ള കമ്പ്യൂട്ടർ, ലാമിനേറ്റർ തുടങ്ങിയവ പിടിച്ചെടുത്തത്. ഭാഗികമായി അച്ചടിച്ച വ്യാജനോട്ടുകളും കണ്ടെത്തി. ഇവരുടെ മാതാവ്​ കേസിൽ നാലാം പ്രതിയാണ്.  തങ്ങൾ അമ്മയോടൊപ്പമല്ല താമസമെന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ, അമ്മക്കൊപ്പം ഇവർ താമസിക്കുന്നതായി സാക്ഷിമൊഴികളുണ്ടെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടി. ഹരജിയിൽ വാദം പൂർത്തിയാക്കിയ കോടതി കേസ്​ വിധി പറയാൻ മാറ്റി.

Tags:    
News Summary - Serial Actress Fake Note Case: Bail Application Postponded - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.