ബി.ജെ.പി തൃശൂർ ജില്ല പ്രസിഡന്റിനെതിരെ ഗുരുതര വകുപ്പിൽ കേസ്

തൃശൂർ: ബി.ജെ.പി ജില്ല പ്രസിഡന്റിനെതിരെ ഗുരുതര വകുപ്പ് ചുമത്തി കേസെടുത്തു. സ്ഥിരം കുറ്റവാളികളെ വിചാരണ കൂടാതെ ജയിലിലടക്കാൻ ചുമത്താറുള്ള ക്രിമിനൽ നടപടി നിയമത്തിലെ (സി.ആർ.പി.സി) 107ാം വകുപ്പ് പ്രകാരമാണ് ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിനെതിരെ കേസെടുത്തത്.

ഈസ്റ്റ് പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ബുധനാഴ്ച രാവിലെ 11ന് നേരിട്ട് ഹാജരാകണമെന്നും 25,000 രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്നുമായിരുന്നു കോടതി നിർദേശം.

ബോണ്ട് കാലാവധി നിലനിൽക്കെ കുറ്റകൃത്യങ്ങളിൽ പ്രതിയായാൽ ഈ വകുപ്പ് പ്രകാരം വിചാരണ കൂടാതെ തടവിലാക്കാൻ കഴിയും. അനീഷ് കുമാർ തുടർച്ചയായി കുറ്റകൃത്യങ്ങളിലേർപ്പെട്ടതായും സമാധാനാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുന്നതായും ഈസ്റ്റ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - Serious Case against BJP Thrissur district president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.