ആലപ്പുഴ: മാവേലിക്കര ലോക്സഭാ മണ്ഡലം ഇടത് സ്ഥാനാർഥിയുടെ പേര് ബാലറ്റിൽ അച്ചടിച്ചതിൽ ഗുരുതര വീഴ്ച. അഡ്വ. സി.എ. അരുൺ കുമാർ എന്ന് ചേർക്കണമെന്നാണ് സ്ഥാനാർഥി എഴുതി നൽകിയിരുന്നത്. എന്നാൽ, ബാലറ്റിൽ അഡ്വ. അരുൺ കുമാർ സി.എ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റെല്ലാ സ്ഥാനാർഥികളും എഴുതിക്കൊടുത്തതുപോലെ പേര് ചേർത്തിട്ടുണ്ട്. എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പേര് രേഖപ്പെടുത്തിയപ്പോൾ മാത്രമാണ് വീഴ്ച സംഭവിച്ചത്.
വീഴ്ചക്കെതിരെ സി.പി.ഐ നേതാക്കൾ കലക്ടറുടെ ചേംബറിൽ എത്തി പ്രതിഷേധിച്ചു. എൽ.ഡി.എഫ് നൽകിയ പരാതി ഇലക്ഷൻ കമീഷന് അയച്ചിട്ടുണ്ടെന്നും അതിന്മേൽ തീരുമാനമുണ്ടാകുമെന്നും ജില്ല കലക്ടർ സി.പി.ഐ നേതാക്കൾക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.