എറണാകുളം: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി ഉത്തരവ്. മകളുടെ പരാതിയിൽ അച്ഛനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയാണ് ഹൈകോടതി ഉത്തരവ്. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
സ്കൂളിലെ കൗൺസലിങിനിടെയാണ് പിതാവ് പീഡിപ്പിച്ചത് മകൾ വെളിപെടുത്തിയത്. പ്രായപൂർത്തിയാകാത്ത മകളുന്നയിച്ച പരാതി ഗൗരവതരമെന്ന് കോടതി കണ്ടെത്തി. മകളുടെയും അമ്മയുടെയും മൊഴി കളവാണെന്നായിരുന്നു പ്രതിയുടെ വാദം. ആരോപണം ഗുരുതരമായതിനാൽ വിചാരണ നേരിടണെന്ന് കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.