മരണം വിതച്ച് മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം റോ​ഡ്

കൊ​ല്ല​ങ്കോ​ട്: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ​സം​സ്ഥാ​ന റോ​ഡി​ൽ വീ​തി കു​റ​ഞ്ഞ​തും ​കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു. ദേ​ശീ​യ​പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും എ​ങ്ങു​മെ​ത്താ​തെ നി​ൽ​ക്കു​ക​യാ​ണ്.

നാ​ലു​വ​രി​പാ​ത​യാ​യും ര​ണ്ടു​വ​രി പാ​ത​യാ​യും നി​ർ​മി​ക്കു​മെ​ന്ന് നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൊ​ള്ളാ​ച്ചി ചു​ങ്കം വ​രെ എ​ത്തി​നി​ൽ​ക്കു​ന്ന നാ​ലു​വ​രി പാ​ത തു​ട​ർ​ന്ന് അ​തി​ർ​ത്തി ക​ട​ന്ന് വ​ട​ക്ക​ഞ്ചേ​രി വ​രെ എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. കൊ​ല്ല​ങ്കോ​ട്, നെ​ന്മാ​റ, ചി​റ്റി​ല​ഞ്ചേ​രി, ക​ട​മ്പി​ടി തു​ട​ങ്ങി​യ വീ​തി കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം റോ​ഡ് വീ​തി​കൂ​ട്ട​ണം എ​ന്നു​ള്ള​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ ഇ​വ ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഒ​ട്ടും കു​റ​വി​ല്ല. റോ​ഡ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കാ​ത്ത​തും അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു. റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ട​ക​ളു​ടെ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

കൊ​ല്ല​ങ്കോ​ട്, നെ​ന്മാ​റ, ചി​റ്റി​ല​ഞ്ചേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ത​ക​ർ​ന്ന ഓ​ട​ക​ളും കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ളും കൃ​ത്യ​മാ​യി സ്ഥാ​പി​ക്കാ​ത്ത​തു​മൂ​ലം ഇ​രു​ച​ക്ര- സൈ​ക്കി​ൾ യാ​ത്രി​ക​രും ന​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത്.

ഓ​രോ അ​പ​ക​ട​ത്തി​ന് ശേ​ഷ​വും ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​കും എ​ന്നു​ള്ള പ​തി​വ് മ​റു​പ​ടി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ചി​റ്റൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ മം​ഗ​ലം -ഗോ​വി​ന്ദാ​പു രം ​റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ളും അ​ശാ​സ്ത്രീ​യ​ത​യും സ്ലാ​ബു​ക​ൾ ഇ​ല്ലാ​ത്ത​തും റോ​ഡി​ലെ കു​ഴി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പാ​ര​ൻ​സ് കോ​ഓ​ഡി​നേ​ഷ​ൻ ഫോ​റം എ​ന്ന സം​ഘ​ട​ന പ​രാ​തി ന​ൽ​കി​യി​രു​ന്നു.

 മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ സം​സ്ഥാ​ന റോ​ഡി​ലെ സ്ലാ​ബി​ല്ലാ​ത്ത ഓ​ട​

ഇ​തി​നു മ​റു​പ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത് അ​ടി​യ​ന്ത​ര​മാ​യി കു​ഴി​ക​ൾ നി​ക​ത്തും എ​ന്നാ​ണ്. കു​ഴി​ക​ൾ നി​ക​ത്ത​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ലെ അ​പ​ക​ട​ക​ര​മാ​യ ഓ​ട​ക​ൾ പു​ന​ർ​നി​ർ​മി​ച്ച് സ്ലാ​ബു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

അ​ത്ര സു​ഖ​ക​ര​മ​ല്ല പാ​ല​ക്കാ​ട്-​മീ​നാ​ക്ഷി​പു​രം അ​ന്ത​ർ സം​സ്ഥാ​ന റോ​ഡ്

പു​തു​ന​ഗ​രം: പാ​ല​ക്കാ​ട്-​മീ​നാ​ക്ഷി​പു​രം അ​ന്ത​ര​സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഒ​ട്ടും കു​റ​വി​ല്ല. കി​ണാ​ശ്ശേ​രി മു​ത​ൽ പ്ലാ​ച്ചി​മ​ട വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡി​ലെ വ​ള​വു​ക​ളി​ൽ വീ​തി​ക്കു​റ​വും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി സ്ഥാ​പി​ക്കാ​ത്ത​തും ഇ​ത​ര സം​സ്ഥാ​ന​വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്.

അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളാ​യ പാ​ല​ക്കാ​ട്- മീ​നാ​ക്ഷി​പു​രം മം​ഗ​ലം ഗോ​വി​ന്ദാ​പു​രം റോ​ഡു​ക​ളി​ൽ നി​ല​വി​ൽ ശ​ബ​രി​മ​ല സീ​സ​ൺ ആ​യ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. ക​ലു​ങ്കു​​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തും ത​ക​ർ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ കൃ​ത്യ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തും പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. കൊ​ടു​വാ​യൂ​ർ മു​ച്ചൂ​ർ വ​ള​വി​നു മു​മ്പ് റോ​ഡി​ലെ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് വെ​ച്ചി​ട്ടു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നിരു​ന്നു.

മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​വ വീ​ണ്ടും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. പു​തു​ന​ഗ​രം ടൗ​ണി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് സ​മീ​പം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ റോ​ഡ​രി​കി​ലെ മ​രം മു​റി​ച്ചി​ട്ട് ശേ​ഷം ര​ണ്ടാ​ഴ്ച​യാ​യി​ട്ടും എ​ടു​ത്തു​മാ​റ്റാ​ത്ത​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്. പു​തു​ന​ഗ​രം ടൗ​ണി​ൽ സ്ലാ​ബു​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് മ​ത്സ്യ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ഫൈ​ബ​ർ കെ​യ്സു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ക​ട​ന്നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് മാ​റി​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. റോ​ഡി​ലെ കൈ​യേ​റ്റ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​യാ​റാ​കു​ന്നി​ല്ല. പു​ല​ർ​ച്ചെ ര​ണ്ടി​ന് പു​തു​ന​ഗ​രം മ​ത്സ്യം മാ​ർ​ക്ക​റ്റി​ൽ മ​ത്സ്യ​ങ്ങ​ൾ വി​ൽ​പ​ന ആ​രം​ഭി​ക്കും. മാ​ർ​ക്ക​റ്റി​നു​മു​മ്പ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി അ​വി​ടെ​വെ​ച്ചു​ത​ന്നെ മ​ത്സ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന പ്ര​വ​ണ​ത തു​ട​രു​ക​യാ​ണ്.

നാ​ട്ടു​കാ​ർ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല. അ​പ​ക​ട​ത്തി​ൽ കു​ടു​ങ്ങു​ന്ന​വ​രെ പാ​ല​ക്കാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ നി​ര​വ​ധി ത​വ​ണ ആം​ബു​ല​ൻ​സു​ക​ൾ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട​തു​കൊ​ണ്ട് ഗ​താ​ഗ​ത കു​രു​ക്കി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ട്. അ​ന്ത​ർ​സം​സ്ഥാ​ന റോ​ഡി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് രോ​ഗി​ക​ളോ​ട് ചെ​യ്യു​ന്ന ക്രൂ​ര​ത യാ​ണെ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ടി. ​ഗോ​പി പ​റ​ഞ്ഞു.  

പാലക്കാട് പൊള്ളാച്ചി അന്തർ സംസ്ഥാന പാത തകർന്ന് തരിപ്പണം

ചി​റ്റൂ​ർ: പാ​ല​ക്കാ​ട് -പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം പ​തി​വാ​കു​ന്നു. പാ​ല​ക്കാ​ട്- പൊ​ള്ളാ​ച്ചി പാ​ത​യി​ലെ ഇ​ര​ട്ട​ക്കു​ളം മു​ത​ൽ ഗോ​പാ​ല​പു​രം വ​രെ പ​ല​യി​ട​ത്തും റോ​ഡ് പാ​ടേ ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ചെ​റി​യ വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്.

ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ൾ​പ്പെ​ടെ ച​ര​ക്കു​ലോ​റി​ക​ള​ട​ക്കം പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഈ ​റൂ​ട്ടി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പി​ക്ക​പ്പ് വാ​ൻ കു​ഴി ക​ണ്ട് ബ്രേ​ക്ക് ച​വി​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ബൈ​ക്കി​ലെ​ത്തി​യ പാ​ല​ക്കാ​ട് മ​രു​ത​റോ​ഡ് പാ​ഞ്ചി​രി​ക്കാ​ട് യു​വാ​വ് വാ​നി​ന് പി​ന്നി​ലി​ടി​ച്ച് മ​രി​ച്ചി​രു​ന്നു.

ര​ണ്ട് മാ​സ​ത്തി​നി​ടെ ഈ ​സ്ഥ​ല​ത്ത് മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ 16 അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നെ​ന്നും നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും റോ​ഡി​ലെ കു​ഴി താ​ൽ​ക്കാ​ലി​ക​മാ​യി പോ​ലും അ​ട​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല.

ഹൈ​വേ വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ് കെ.​ആ​ർ.​എ​ഫ്.​ബി​ക്ക് കൈ​മാ​റി​യ​താ​യും അ​വ​രാ​ണ് ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കേ​ണ്ട​തെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (റോ​ഡ്സ്) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച അ​പ്പു​പ്പി​ള്ള​യൂ​രി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് കു​ഴി​ക​ൾ അ​ട​ച്ച് പ്ര​ശ്ന​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം ക​ണ്ട​ത്.

എ​ന്നാ​ൽ, കോ​ൺ​ക്രീ​റ്റ് ഇ​ട്ട് അ​ട​ച്ച കു​ഴി​ക​ളി​ൽ​നി​ന്ന് ക​ല്ലു​ക​ൾ അ​ട​ർ​ന്നു തു​ട​ങ്ങി​യ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി. വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ൾ ക​യ​റു​ന്ന​തോ​ടെ ക​ല്ലു​ക​ൾ തെ​റി​ക്കു​ന്ന​ത് ക​ച്ച​വ​ട​ക്കാ​ർ​ക്കും കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.

അ​തേ​സ​മ​യം, റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​വു​ക​യാ​ണ്.മ​ഴ​ക്കാ​ല​മാ​യാ​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചു പോ​കു​ന്ന പ്ര​ദേ​ശ​മാ​ണി​വി​ടം. ഇ​ത് കാ​ര​ണം റോ​ഡി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ന്റെ ഉ​യ​ര​ക്കൂ​ടു​ത​ലും അ​ഴു​ക്കു​ചാ​ലി​ല്ലാ​ത്ത​തും മൂ​ലം വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് റോ​ഡി​ന്റെ അ​രി​ക് ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. 

തകർന്ന പാലക്കാട് പൊള്ളാച്ചി അന്തർ സംസ്ഥാന പാത

 

ഇ​വി​ടെ​യു​മു​ണ്ട് ഭീ​ഷ​ണി

മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റെ​യു​ള്ള കു​മ​രം​പു​ത്തൂ​ർ വി​ല്ലേ​ജ് പ​രി​സ​രം മു​ത​ൽ കു​ന്തി​പ്പു​ഴ പാ​ലം വ​രെ​യു​ള്ള ഭാ​ഗം.

ആ​യി​ര​ക്കണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ദി​വ​സ​വും വ​ന്നി​റ​ങ്ങു​ന്ന പ്ര​ധാ​ന​കേ​ന്ദ്രം എ​ന്ന് മാ​ത്ര​മ​ല്ല അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്ന​ത്, മ​റി​ച്ച് ദേ​ശീ​യ പാ​ത​യു​ടെ ക​യ​റ്റ​വും ഇ​റ​ക്ക​വും വ​ള​വു​ക​ളും ക​വ​ല​യു​മെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന ഒ​ന്നാ​ന്ത​രം അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന മേ​ഖ​ല​യാ​ണ് ഈ ​പ്ര​ദേ​ശം. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്.

സ്‌​കൂ​ൾ വി​ടു​ന്ന സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ നേ​രെ ഇ​റ​ങ്ങു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ലേ​ക്കാ​ണ്. മാ​ത്ര​മ​ല്ല, ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത് അ​പ​ക​ടം പി​ടി​ച്ച ദേ​ശീ​യ​പാ​ത​യോ​ര​ത്തും. അ​തി​നെ​ല്ലാം ഉ​പ​രി കോ​ള​ജ് ക​വ​ല​യി​ൽ​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഇ​രു വ​ശ​ത്തേ​ക്കും ഇ​റ​ക്ക​മാ​ണ്.

ക​യ​റ്റം ക​യ​റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ന്നീ​ട് വേ​ഗ​ത കൂ​ട്ടു​ന്ന​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്നു. ദേ​ശീ​യ പാ​ത നി​ർ​മാ​ണ സ​മ​യ​ത്ത് അ​ലൈ​ൻ​മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ന്നി​രു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് പ്ര​ദേ​ശം. കോ​ള​ജ് മു​ത​ൽ ക​ല്ല​ടി സ്‌​കൂ​ൾ ഭാ​ഗ​ത്തു​കൂ​ടെ വി​ല്ലേ​ജ് ഓ​ഫി​സ് വ​രെ ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത വേ​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ കാ​ലം മു​ത​ൽ ഉ​യ​രു​ന്ന ആ​വ​ശ്യ​മാ​ണ്. പ​ക്ഷെ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

റോ​ഡി​നി​രു​വ​ശ​വും ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നി​ല്ല. ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ​നി​ന്നും ഇ​റ​ങ്ങി ന​ട​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ക​ല്ല​ടി കോ​ള​ജ് മു​ത​ൽ, ക​ല്ല​ടി സ്‌​കൂ​ൾ വ​രെ​യു​ള്ള ഭാ​ഗ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട ഭീ​തി​യോ​ടെ​യാ​ണ് കാ​ൽ​ന​ട യാ​ത്ര ചെ​യ്യു​ന്ന​ത്.

ക​ല്ല​ടി സ്‌​കൂ​ളി​ന് സ​മീ​പം ഇ​രു​വ​ശ​ത്തു​നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി അ​മി​ത വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​റു​ള്ള​ത്. സ്‌​കൂ​ൾ, കോ​ള​ജ് വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഇ​ത് ഏ​റെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്താ​റു​ണ്ട്. സ്‌​കൂ​ൾ മു​ത​ൽ ക​ല്ല​ടി കോ​ള​ജ് വ​രെ​യും കു​മ​രം​പു​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ് വ​രെ​യും ന​ട​പ്പാ​ത നി​ർ​മി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത് ഏ​റെ ഗു​ണം ചെ​യ്യും.

സ​മാ​ന​മാ​യ രീ​തി​യി​ൽ കു​ട്ടി​ക​ൾ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ഏ​റെ ഭ​യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് സ​മീ​പ​മു​ള്ള എം.​ഇ.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് മു​ൻ​വ​ശ​വും. ഈ ​ഭാ​ഗ​ത്ത് ആ​കാ​ശ​പ്പാ​ത സം​വി​ധാ​നം പോ​ലെ​യു​ള്ള​വ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്. 

Tags:    
News Summary - Road accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.