കാസർകോട്: കേന്ദ്ര സർവകലാശാലയിലെ വിവാദ നിയമനങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി. യോഗ്യതയുണ്ടായിട്ടും നിയമനം ലഭിക്കാതെപോ യ വനിത അധ്യാപിക കേന്ദ്രത്തിനു നൽകിയ പരാതിയുടെയും കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ലോക്കൽ ഒാഡിറ്റിൽ ക്രമവിരുദ്ധ നിയമനങ്ങളുണ്ടെന്ന് പരാമർശിച്ചതിെൻറയും അടിസ്ഥാനത്തിലാണ് പുതിയ വൈസ് ചാൻസലർ ഡോ. വെങ്കിടേശ്വരലു പ്രത്യേക സമിതിക്ക് രൂപം നൽകിയത്. മുൻ പി.വി.സിയും നിലവിൽ ഇൻറർ നാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പ് മേധാവിയുമായ ഡോ. ജയപ്രസാദിെൻറ നിയമനവും ഇതിൽപെടും.
വി.സി രൂപം നൽകിയ സമിതിയിൽ രജിസ്ട്രാർ, അക്കാദമിക് ഡീൻ, സീനിയർ ഫാക്കൽറ്റി മെംബർ എന്നിവർ അംഗങ്ങളായിരിക്കും. മതിയായ യോഗ്യതയില്ലാതിരുന്ന ഡോ. ജയപ്രസാദിനെ അസോസിയേറ്റ് പ്രഫസറായി നിയമിച്ചത്, എല്ലാ യോഗ്യതകളും ഉണ്ടായിരുന്ന തന്നെ തഴഞ്ഞുകൊണ്ടാണെന്ന് കാണിച്ച് വാഴ്സിറ്റിയിൽ അസി. പ്രഫസറായിരുന്ന ഡോ. എസ്.ആർ. ജിത കേന്ദ്രത്തിനു കത്തയച്ചിരുന്നു. ഇതിനു പുറമെ ജനോമിക്സ് സയൻസിലെ ഡോ. പത്മേഷ് പിള്ള, അതേവകുപ്പിലെ ഡോ. അലഗു മാണിക്യവേലു, ഇക്കണോമിക്സിലെ ഡോ. കെ.സി. ബൈജു, ബയോകെമിസ്ട്രി ആൻഡ് മോളികുലാർ ബയോളജിയിലെ ഡോ. ആർ. അശ്വതി നായർ, പ്രഥമ വി.സി ഡോ.ജാൻസി െജയിംസിെൻറ കാലത്ത് നിയമിച്ച ഡോ. ദിവ്യ, ഡോ. പി.എ. സിനു എന്നിവരുടെയും നിയമനങ്ങൾ പരിശോധിക്കും.
മതിയായ യോഗ്യതയില്ലാത്ത നിയമനങ്ങളിൽ കോഴ ആരോപണമുണ്ടായിരുന്നു. സ്വജനപക്ഷപാതവും ജാതിയും കോഴയുംവരെ വാഴ്സിറ്റി നിയമനത്തിൽ മാനദണ്ഡമായി. ജയപ്രസാദിെൻറ നിയമനം തുടക്കം മുതൽ ക്രമക്കേടിലൂടെയായിരുന്നു. ഒടുവിൽ പി.വി.സി വരെയെത്തി. കേന്ദ്ര സർവകലാശാലയെ കേന്ദ്ര സർക്കാറിെൻറ രാഷ്ട്രീയത്തിൽ നിയന്ത്രിക്കാൻ ചുമതലപ്പെട്ട ജയപ്രസാദ് കടുത്ത കുരുക്കിലേക്കാണ് നീങ്ങുന്നത്. രണ്ടുവനിതകളാണ് ജയപ്രസാദിനെതിരെ പരാതി നൽകിയിരിക്കുന്നത്. അയോഗ്യ നിയമനം എന്നതിനുപുറമെ അധ്യാപികയെ തൊഴിലിടത്തിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ജയപ്രസാദിനെതിരെ സംസ്ഥാന വനിത കമീഷനും വിശദീകരണം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.