ആലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിലെ ഏഴു പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ 22കാരനെ ഡിസംബർ 23ന് പുലർച്ച 2.30ന് ചേർത്തല റെയിൽവേ സ്റ്റേഷന് മുൻവശത്തുനിന്ന് കാറിൽ ബലമായി പിടിച്ചുവലിച്ചുകയറ്റി എറണാകുളം കാക്കനാട് ഭാഗത്ത് കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയും രണ്ടാം പ്രതിയായ വനിതയുടെ കൂടെനിർത്തി വിഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിലെ പ്രതികളായ ആലുവ തായിക്കാട്ടുകര പഴയപറമ്പ് വീട്ടിൽ അബ്ദുൽ ജലീൽ (34), കൊല്ലം കരുനാഗപ്പള്ളി ശിവഭവനം വീട്ടിൽ കല്യാണി (20), തായിക്കാട്ടുകര ബാര്യത്ത് വീട്ടിൽ ജലാലുദ്ദീൻ (35), പാലക്കാട് വാണിയംകുളം പഞ്ചായത്ത് കുന്നുംപറമ്പ് വീട്ടിൽ മഞ്ജു (25), എറണാകുളം പള്ളുരുത്തി കല്ലുപുരക്കൽ വീട്ടിൽനിന്ന് ആലുവയിൽ വാടകക്ക് താമസിക്കുന്ന അൽത്താഫ് (29), തായിക്കാട്ടുകര മാഞ്ഞാലി വീട്ടിൽ മുഹമ്മദ് റംഷാദ് (25), തായിക്കാട്ടുകര തച്ചവള്ളത്ത് വീട്ടിൽ ഫൈസൽ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.