നാടുകാണി ചുരത്തിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

മലപ്പുറം: കേരള-തമിഴ്‌നാട് അതിർത്തിയിലെ നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്നവരാണ് അപകടത്തിൽ പെട്ടത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് നാടുകാണി ചുരത്തില്‍ ദേവാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ടെമ്പോ ട്രാവലർ താഴേക്ക് മറിഞ്ഞത്. മറ്റൊരു വാഹനം എതിരെ വന്നപ്പോള്‍ അരികു ചേര്‍ത്തപ്പോള്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. വീതി കുറഞ്ഞ റോഡായിരുന്നു.

ഉടൻ തന്നെ പുറകില്‍ വന്ന മറ്റു വാഹനങ്ങളിലുള്ളവര്‍ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ ഫോഴ്സുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. നാല് പേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

Tags:    
News Summary - Seven persons were injured when a vehicle overturned at Nadukani pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.