കളമശ്ശേരി: പ്ലസ് ടു വിദ്യാർഥിയെ മർദിച്ച സംഭവത്തിലെ ഒരാളുടെ ആത്മഹത്യ പൊലീസ് മർദിച്ചതിെല മനോവിഷമമെന്ന് ബന്ധുക്കളുടെ ആക്ഷേപം. സംഭവത്തിലുൾപ്പെട്ടവരെ സ്റ്റേഷനിൽ രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ നിർത്തി മർദിച്ചതായാണ് ആരോപണമുയർന്നത്. സ്റ്റേഷനിൽ ഉച്ചസമയത്ത് ഭക്ഷണംപോലും നൽകിയില്ലെന്നുമായിരുന്നു ആരോപണം.
എന്നാൽ, മർദനസംഭവം പൊലീസ് നിഷേധിച്ചു. മർദനത്തിൽ ഉൾപ്പെട്ടവരിൽനിന്ന് വനിത പൊലീസാണ് വിവരങ്ങൾ ശേഖരിച്ചതെന്നും ഉച്ചക്ക് സി.ഐ പണം നൽകി എല്ലാവർക്കും ഭക്ഷണം വാങ്ങി നൽകിയതായും സംഘത്തിൽപെട്ടവർ സ്റ്റേഷനിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുമുണ്ടെന്നും പൊലീസ് പറഞ്ഞു.
രക്ഷിതാക്കളുടെ കൂടെ പറഞ്ഞുവിട്ട കുട്ടികളുടെ വീടുകളിൽ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്ക ഉള്ളതിനാൽ ഈ ഭാഗത്ത് പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിരുന്നതായും കളമശ്ശേരി സി.ഐ പി.ആർ. സന്തോഷ് പറഞ്ഞു.
സംഭവസ്ഥലം ഡി.സി.പി ഐശ്വര്യ ഡോഗ്രെ സന്ദർശിച്ചു. ഫോർട്ട്കൊച്ചി സബ് കലക്ടർ ഡോ. ഹാരിസ് റഷീദ് ആശുപത്രി സന്ദർശനത്തിനിടെ പിതാവിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.