ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​നി​വ് കാ​ത്ത് വി​പി​ൻ

മാ​ള: ജീ​വി​തം തി​രി​ച്ചു പി​ടി​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടി യു​വാ​വ്. മാ​ള പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10 തു​ലാ​ക്കാ​ട്ടു​പി​ള്ളി നാ​രാ​യ​ണ​ന്റെ മ​ക​ൻ വി​പി​നാ​ണ് (34) ഗു​രു​ത​ര ക​ര​ൾ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക്കു​മാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും ഭാ​ര്യ​യും കു​ഞ്ഞു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് ഇ​ത്ര​യും വ​ലി​യ സം​ഖ്യ ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​ണ്. നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ബെ​ന്നി ബ​ഹ് നാ​ൻ എം.​പി, വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ​ഹാ​യ​നി​ധി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ള്ള​ത്. സ​ഹാ​യി​ക്കാ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും അ​ഭ്യ​ർ​ഥി​ച്ചു.

മു​ര​ളി മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ (ചെ​യ.), പ​ഞ്ചാ​യ​ത്തം​ഗം ഷൈ​ല​ജ സ​ന്തോ​ഷ് (ക​ൺ.), ടി.​വൈ. ഉ​ബൈ​ദ് (ട്ര​ഷ.) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ചി​കി​ത്സ സ​ഹാ​യ സ​മി​തി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. മാ​ള​യി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​ള ബ്രാ​ഞ്ചി​ൽ ജോ​യ​ന്റ് അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. സു​മ (ജോ​യ​ന്റ് അ​ക്കൗ​ണ്ട്), അ​ക്കൗ​ണ്ട് ന​മ്പ​ർ: 14330100195879, ​ഐ.​എ​ഫ്.​എ​സ്.​സി FDRL0001433, ഫോ​ൺ: 9605015556. 

Tags:    
News Summary - Severe liver disease-treatment help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.