സന്ദീപ് വാര്യർ ഇടപെടുന്നു; പാലക്കാട് നഗരസഭ ബി.ജെ.പിക്ക് നഷ്ടമാകുമോ?

പാലക്കാട്: പാലക്കാട് നഗരസഭ ബി.ജെ.പി കൗൺസിലർമാരുടെ അസംതൃപ്തി മുതലാക്കാനൊരുങ്ങുകയാണ് സന്ദീപ് വാര്യർ. തനിക്ക് ആത്മബന്ധമുള്ള ബി.ജെ.പിയിലെ അസംതൃപ്തരെ മുഴുവൻ ഇതിനകം സന്ദീപ് വാര്യർ ബന്ധപ്പെട്ടതായാണ് അറിയുന്നത്. ‘വെറുപ്പിന്റെ പ്രത്യയശാസ്ത്രം തള്ളിപ്പറയുന്നവർ അനാഥമാകില്ലെന്ന്’ സാമൂഹിക മാധ്യമങ്ങളിൽ സന്ദീപ് വാര്യർ  ഫേസ് ബുക്കിൽ കുറിച്ചിരിക്കയാണ്.

ഇത്തരം നീക്കത്തിന് കെ.പി.സി.സി നേതൃത്വത്തിൽ പൂർണപിന്തുണയുണ്ടെന്നാണ് അറിയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ അതൃപ്തരായി ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന 18 കൗൺസിലർമാരെയാണ് കോൺഗ്രസ് പാളയത്തിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. ജനപ്രതിനിധികൾക്ക് പോലും ബി.ജെ.പിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും നഗരസഭ അധ്യക്ഷയുൾപ്പെടെ അതൃപ്തരായ മുഴുവൻ കൗൺസിലർമാരെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സന്ദീപ് വാര്യരുടെ പുതിയ നീക്കം.

ഇതിനിടെ, ബി.​ജെ.​പിയിൽ രാജിവെച്ച വ​യ​നാ​ട് ജി​ല്ല മു​ൻ അധ്യക്ഷൻ കെ.​പി. മ​ധുവിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സന്ദീപ് വാര്യർ. നേരത്തെ ബി.ജെ.പിയിൽ സന്ദീപ് വാര്യർക്ക് വയനാടിന്റെ ചുമതലയുണ്ടായിരുന്നു. ഈ ആത്മബന്ധം കൂടി കണക്കിലെടുത്താണ് മധുവുമായി ചർച്ച നടത്തിയത്. ഇടത്, വലത് മുന്നണികളിൽ നിന്നുള്ളവർ മധുവുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. പൊതുപ്രവർത്തന രംഗ​ത്ത് സജീവമാകാൻ തന്നെയാണ് മധുവിന്റെ തീരുമാനം. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് മാറുന്ന സാഹചര്യത്തിൽ താനുമായി ചർച്ച നടത്തിയെന്നും അന്ന് നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയിൽ ഗ്രൂ​പ് ക​ളി​ക​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്നതെന്ന് മധു പറഞ്ഞു. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​വ​രെ കേ​ൾ​ക്കാ​ൻ​പോ​ലും നേ​തൃ​ത്വം ത​യാ​റാ​കു​ന്നില്ല. ഒ​മ്പ​തു മാ​സ​ംമു​മ്പാ​ണ് മ​ധു​വി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പു​ൽ​പ​ള്ളി​യി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​നയെ തുടർന്നാണിത്. ളോ​ഹ​യി​ട്ട ചി​ല​രാ​ണ് സം​ഘ​ര്‍ഷ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​​ൽ സ്വാ​ധീ​ന​മു​റപ്പി​ക്കാ​ൻ പാ​ർ​ട്ടി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, പിന്നീട് സം​സ്ഥാ​ന-​ജി​ല്ല നേ​തൃ​ത്വം സം​സാ​രി​ച്ചി​ട്ടില്ല. പോ​കു​ന്ന​വ​ർ പോ​ക​ട്ടെ എ​ന്ന നി​ല​പാ​ടാ​ണ് നേ​താ​ക്ക​ൾ​ക്ക്. ഗ്രൂ​പ് ക​ളി​ക്കാ​നും ത​മ്മി​ല​ടി​ക്കാ​നും ബി.​ജെ.​പി വേ​ണ​മെ​ന്നി​ല്ലെന്നും മ​ധു പ​റ​ഞ്ഞു. പുതിയ നീക്കം പുറത്തറിഞ്ഞിട്ടും ബി.ജെ.പിയുമായി ബന്ധമുള്ളവരാരും ബന്ധപ്പെട്ടിട്ടില്ലെന്നും മധു കൂട്ടിച്ചേർത്തു.

Tags:    
News Summary - Will BJP lose Palakkad Municipal Council?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.