'ബി.ജെ.പിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഏതു കൊമ്പത്തിരിക്കുന്നവനായാലും കൈകാര്യം ചെയ്യും'; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: അപകീർത്തികരമായി വാർത്തകൾ നൽകിയെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി പാർട്ടിക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കി​ല്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ ഭീഷണി.

‘ബി.ജെ.പിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചാൽ ഒരു മാധ്യമപ്രവർത്തകനേയും വെറുതെ വിടില്ല. കള്ള വാർത്തകൾ പ്രചരിപ്പിച്ചാൽ ഏതുകൊമ്പത്തിരിക്കുന്നവനായാലും കൈകാര്യം ചെയ്യും. നൂറുകണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ മഹാ പ്രസ്ഥാനത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവിൽ കരിവാരിത്തേക്കാൻ അനുവദിക്കില്ല’- തന്റെ ​പ്രതികരണം തേടിയെത്തിയ ദൃശ്യമാധ്യമ പ്രവർത്തരോട് സുരേന്ദ്രൻ പ്രതികരിച്ചു.

പാലക്കാട് തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി വാർത്തയാക്കിയതാണ് സംസ്ഥാന അധ്യക്ഷനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസവും സുരേന്ദ്രൻ മാധ്യമങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. ചവറ് വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നതെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.

Tags:    
News Summary - BJP state president K. Surendran threatened media workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.