'എന്നോളം പ്രായമുള്ള വാപ്പയുടെ ആദ്യ വാഹനം തിരികെ കിട്ടിയപ്പോൾ'; കഥകളേറെ പറായനുണ്ട് ഈ പച്ച അംബാസഡർ കാറിന്, സന്തോഷം പങ്കുവെച്ച് മുനവ്വറലി തങ്ങൾ

മലപ്പുറം: പിതാവിന്റെ ഓർമകളുള്ള വാഹനം തിരികെ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് പാണാക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. 'എന്നോളം പ്രായമുള്ള വാപ്പയുടെ ആദ്യ വാഹനം തിരികെ കിട്ടിയപ്പോൾ, കോഴിച്ചെന ഹനീഫ സാഹിബിന്റെ സ്നേഹത്തിന് നന്ദി' എന്നാണ് മുനവ്വറലി തങ്ങൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കാറ് തിരികെ വാങ്ങിയ ശേഷം യാത്രചെയ്യുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പങ്കുവെച്ചു.

പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആദ്യത്തെ വാഹനമായ 1977 മോഡൽ കെ.എൽ.എം 2233 എന്ന പച്ചകളറിലുള്ള അംബാസഡർ കാറാണ് കൊടപ്പനക്കൽ തറവാട്ടിലേക്ക് തിരിച്ചെത്തിയത്. കോഴിച്ചെന ഹനീഫ എന്നയാളാണ് കാർ കുടുംബത്തിന് തിരികെ നൽകിയത്.

മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ സമയത്താണ് കാർ വാങ്ങിക്കുന്നത്. അഞ്ചു വർഷത്തോളം ഉപയോഗിച്ച ശേഷം സുഹൃത്ത് കോഴിച്ചെന കുഞ്ഞുഹാജിക്ക് നൽകുകയായിരുന്നു. പതിറ്റാണ്ടുകളോളം കുഞ്ഞുഹാജിയും കുടുംബവും ഉപയോഗിച്ച കാർ അവരുടെ സഹോദരിയുടെ മകനായ ഹനീഫയുടെ കൈവശമാണ് ഉണ്ടായിരുന്നത്. പാണക്കാട് കുടുംബത്തിന്റെ ആഗ്രഹമറിച്ചതിനെ തുടർന്നാണ് ഹനീഫ് കാർ തിരിച്ചു നൽകാൻ തയാറായത്.   


Tags:    
News Summary - 'When I got my old vappa's first vehicle back'; Munavvar Ali thangal shared the joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.