ഒാർത്തഡോക്സ് സഭയിലെ പീഡന പരാതി: കേസെടുക്കുമെന്ന് ഡി.ജി.പി 

തി​രു​വ​ന​ന്ത​പു​രം: കു​മ്പ​സാ​ര ര​ഹ​സ്യം പു​റ​ത്തു​പ​റ​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ധ്യാ​പി​ക​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ വൈ​ദി​ക​ർ​ക്കെ​തി​രെ തി​ങ്ക​ളാ​ഴ്ച കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്യു​മെ​ന്ന് ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ൽ​കി​യ ക​ത്തി‍​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ഐ.​ജി ശ്രീ​ജി​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​തെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്​​ച പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ൽ​നി​ന്നും ഞാ​യ​റാ​ഴ്​​ച യു​വ​തി​ൽ​നി​ന്നും സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​ർ​ത്താ​വ് ന​ൽ​കി​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കേ​സെ​ടു​ക്കു​ക.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ആരോപണ വിധേയനായ പീഡനക്കേസില്‍ കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീ ഭീഷണിപെടുത്തുന്നതായി കാട്ടി ബിഷപ്പും പരാതി നല്‍കിയട്ടുണ്ട് . ഇരുവരുടെയും പരാതി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും ബെഹറ തിരുവനന്തപുരത്ത് പറഞ്ഞു. 
 

Tags:    
News Summary - Sex scandal in Orthodox Church FIR Register-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.