കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി പിടിയിൽ. ശൂരനാട് കുമരൻചിറ കൂവളക്കുറ്റി വടക്കതിൽ അമീർ (23) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
പ്രണയം നടിച്ച് കുട്ടിയെ വീട്ടിൽനിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കടത്തിക്കൊണ്ടുപോവുകയും തിരുവനന്തപുരത്തെത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.