ഹൈബിക്കെതിരായ പീഡന ഹരജി ഹൈകോടതി തീർപ്പാക്കി

കൊച്ചി: എം.എൽ.എ ആയിരിക്കെ ഹൈബി ഈഡൻ എം.പി പീഡിപ്പിച്ചെന്ന കേസി​ൽ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ഇരയായ യുവതി നൽകിയ ഹരജിയിലെ തുടർനടപടി ഹൈകോടതി അവസാനിപ്പിച്ചു. ഹൈബിക്ക് പൊലീസിൽ വലിയ സ്വാധീനമുണ്ടെന്നും അന്വേഷണം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് കൈമാറണമെന്നുമടക്കം ആവശ്യപ്പെടുന്ന ഹരജിയാണ്​ കോടതി നിയോഗിച്ച അമിക്കസ്​ക്യൂറിയുടെ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ അവസാനിപ്പിച്ചത്​.

അറസ്​റ്റ്​ ഉൾപ്പെടെ കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥ​​െൻറ വിവേചനാധികാരമാണെന്ന​ും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രമേ അന്വേഷണത്തിൽ കോടതിക്ക്​ ഇടപെടാനാകൂ എന്നായിരുന്നു അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്​.

Tags:    
News Summary - Sexual Assault Case Hibi Eden -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.