കൊച്ചി: യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണിത്. വിമാനത്താവളങ്ങളിൽ പൊലീസ് സർക്കുലർ നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും ഷാക്കിർ എത്തിയിരുന്നില്ല.
ഷാക്കിർ കേരളത്തിൽ എത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് അറിയിക്കണമെന്നാണ് പൊലീസ് നിർദേശിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സൗദി അറേബ്യന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഷാക്കിർ സുബ്ഹാനെതിരെ കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാൽ യുവതിയുടേത് വ്യാജ പരാതിയാണെന്ന് പറഞ്ഞ് ഷാക്കിർ രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തയെ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.
വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചുമുള്ള വിഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുെവച്ചാണ് മല്ലുട്രാവലർ ഷക്കീർ സുബാൻ ശ്രദ്ധിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.