മാനന്തവാടി: തിരുമ്മു ചികിത്സക്കിടെ റിസോർട്ട് ജീവനക്കാരൻ ലൈംഗിക അതിക്രമം നടത്തിയെന്ന് വിദേശ വനിതയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വയനാട് സന്ദർശിക്കാനെത്തിയ നെതർലാൻഡ് സ്വദേശിനിയായ 25 കാരിക്ക് നേരെയാണ് വയനാട് തിരുനെല്ലിയിൽ അതിക്രമം ഉണ്ടായത്.
കഴിഞ്ഞ ഡിസംബറിൽ ഓൺലൈൻ വഴിയുള്ള ബുക്കിങ്ങിലൂടെയാണ് യുവതി തിരുനെല്ലിയിലെ റിസോർട്ടിലെത്തിയത്. തിരുമ്മു ചികിത്സക്കിടെ റിസോർട്ടിലെ ജീവനക്കാരൻ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും അതിക്രമം ചെയ്തുവെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞത്.
നെതർലാൻഡിൽ തിരിച്ചെത്തിയ ശേഷം ഈ മെയിൽ വഴിയാണ് എ.ഡി.ജി.പിക്ക് പരാതി നൽകിയത്. എന്നാൽ, പരാതി ലഭിച്ച് ഒരാഴ്ചയായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ വീഴ്ചയില്ലെന്നും പരാതിയിൽ പൂർണവിവരം ഇല്ലാതിരുന്നതാണ് കാലതാമസം നേരിട്ടതെന്നുമാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.