പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും

തിരുവനന്തപുരം: 14കാരിയായ പട്ടികജാതി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയായ കന്യാകുമാരി സ്വദേശി സുരേഷിനെ(48) അഞ്ച് വർഷം കഠിന തടവിനും 25,000 രൂപ പിഴക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ. രേഖ ഉത്തരവിട്ടു.

2019 സെപ്റ്റംബർ 26 വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. അച്ഛനെ കാണാൻ വന്നതാണെന്ന് പറഞ്ഞ് പ്രതി കുട്ടിയുടെ പക്കൽ നിന്നും അച്ഛന്റെ ഫോൺ നമ്പർ വാങ്ങി. പിന്നീട് അച്ഛനെ വിളിച്ച് സംസാരിച്ചു. സംസാരിച്ചപ്പോൾ വീട്ടിൽ കുട്ടി തനിച്ചാണെന്ന കാര്യം മനസിലാക്കി. പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടിച്ച് തള്ളിയ കുട്ടി സമീപത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പ്രതിയുടെ ഫോൺ വിളിയിൽ ഭയന്ന് അച്ഛൻ വീട്ടിൽ എത്തിയപ്പോൾ അയൽപക്കത്ത് സുരക്ഷിതയായിരിക്കുന്ന കുട്ടിയെ കണ്ടെത്തി. തുടർന്ന് കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. ആറ്റിങ്ങൽ ഡി.വൈ.എസ്.പിമാരായ കെ.എ. വിദ്യാധരൻ, എസ്.വൈ.സുരേഷ്, കിളിമാനൂർ എസ്.ഐ. എസ്. അഷ്റഫ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഇരുപത് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകൾ ഹാജരാക്കി.

Tags:    
News Summary - Sexual assault on minor girl: Accused gets 5 years imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.