കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ ലഭിച്ച പീഡനപരാതി സഭ നേതൃത്വം മൂടിവെച്ചു. ലൈംഗികമായും മാനസികമായുമുള്ള പീഡനങ്ങൾ വിവരിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് സീറോ മലബാർ സഭ തലവൻ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നൽകിയത്.
സഭ ആസ്ഥാനത്തെത്തിയായിരുന്നു ഇത്. എന്നാൽ, പരാതി ഒത്തുതീർക്കാൻ ശ്രമിച്ച സഭ നേതൃത്വം ബലാൽസംഗം ചെയ്തുവെന്ന പരാതി പൊലീസിനു കൈമാറിയതുമില്ല. തുടർന്ന് കർദിനാൾ തന്നെ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചതായും കുറവിലങ്ങാട് എത്തിയപ്പോൾ ഇവരുമായി സംസാരിച്ചതായും വിവരമുണ്ട്.
പരാജയപ്പെട്ടപ്പോൾ സമ്മർദത്തിലൂടെയും ഭീഷണിയിലൂടെയും പരാതി ഒത്തുതീർപ്പാക്കാൻ ബിഷപ് ശ്രമിച്ചെങ്കിലും കന്യാസ്ത്രീ വഴങ്ങിയില്ല. ഇതോടെ സമ്മര്‍ദം ശക്തമായതിനെതുടര്‍ന്നാണ് ഇവർ െപാലീസിൽ നേരിട്ട് പരാതി നൽകിയത്. സെൻറ് ഫ്രാൻസിസ്കൻ മിഷൻ സന്യാസിസമൂഹത്തിെൻറ മുൻ മദർ സൂപ്പീരിയറായ ഇവർ ഒരു മിഷൻ ഹോമിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ജലന്ധർ രൂപത ലത്തീൻ സഭയുടെ കീഴിലുള്ളതാണെങ്കിലും അധ്യക്ഷനായ ബിഷപ് ഫ്രാങ്കോ മുളക്കൽ സീറോ മലബാർ സഭാംഗമായ തൃശൂർ സ്വദേശിയാണ്.
ഫ്രാങ്കോ 2009 ജനുവരിയിൽ സഹായ മെത്രാനും 2013ൽ ജലന്ധർ ബിഷപ്പായും നിയമിതനായി. സന്മാർഗിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.ബിഷപ്പിനെതിരായ പരാതിയുടെ ആദ്യഘട്ടത്തിൽ, കന്യാസ്ത്രീയുടെ സഹോദരൻ അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെ വധിക്കാന്‍ നോക്കുന്നുവെന്നാരോപിച്ച് ബിഷപ്പും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയിൽ ഉറച്ച് കന്യാസ്ത്രീ; മാനസികമായി തകർക്കാൻ ശ്രമിച്ചെന്ന്
കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഉറച്ച് കന്യാസ്ത്രീ. തന്നെ 13 തവണ ബിഷപ് ബലാത്സംഗം ചെയ്തായി ഇവർ കേസ് അന്വേഷിക്കുന്ന കുറവിലങ്ങാട് പൊലീസിന് മൊഴി നൽകി. ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതി ഇതിൽ ആവർത്തിച്ചു. കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് ഞായറാഴ്ച മൊഴിയെടുക്കും. രണ്ടുവർഷത്തെ പീഡനം സഹിക്കാനാവാതെ എതിർത്തപ്പോൾ മാനസികമായി തകർക്കാൻ ശ്രമിച്ചെന്നും അവർ പറയുന്നു.
ജലന്ധർ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠത്തിന് സമീപത്തെ ഗെസ്റ്റ് ഹൗസിൽ വെച്ചായിരുന്നു പീഡനം. 2014 േമയ് അഞ്ചിനാണ് ആദ്യമായി പീഡിപ്പിച്ചത്. എറണാകുളത്ത് ബിഷപ്പുമാരുടെ യോഗത്തിനെത്തിയതായിരുന്നു ബിഷപ്. രാത്രി 11ഒാടെ മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലെത്തിച്ചു. പിന്നീട് ളോഹ ഇസ്തിരിയിട്ട് തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി എത്തിയപ്പോഴാണ് കടന്നുപിടിച്ചത്.
തൊട്ടടുത്ത ദിവസവും ഇത് തുടർന്നുവെന്നും പരാതിയില്‍ പറയുന്നു. രണ്ടു പരാതികളിലും അന്വേഷണം തുടരുകയാണെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പാർഥസാരഥിപിള്ളയും അറിയിച്ചു. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും സി.ആർ.പി.സി 126 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പല അവസരങ്ങളിലായി ബിഷപ് തന്നെ ബലാത്സംഗം ചെയ്തെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും കന്യാസ്ത്രീ മൊഴി നൽകി.
സത്യാവസ്ഥ തുറന്നുകാട്ടും -ബിഷപ്
കോട്ടയം: കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്തതിലുള്ള വൈരാഗ്യമാണ് തനിക്കെതിരെയുള്ള പരാതിക്ക് പിന്നിലെന്ന് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കൽ അറിയിച്ചു. പരാതി കെട്ടിച്ചമച്ചതാണെന്നും കോട്ടയം ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. സത്യാവസ്ഥ തുറന്നുകാട്ടും. കേരളത്തിലെത്തി കേസുമായി സഹകരിക്കുമെന്നും ബിഷപ് അറിയിച്ചു. 2016 ലാണ് കന്യാസ്ത്രീക്കെതിരെ അവിഹിതബന്ധം ആരോപിച്ച് പരാതി ലഭിക്കുന്നത്. ഇതില്‍ അന്വേഷണത്തിന് ഉത്തരവിട്ടത് വൈരാഗ്യമുണ്ടാക്കി. തുടര്‍നടപടികള്‍ സ്വീകരിച്ചത് കന്യാസ്ത്രീയെ പ്രകോപിപ്പിച്ചു. ഇതിനുശേഷം തനിക്കെതിരെ ഭീഷണി ഉയർന്നത് 2018ലാണെന്നും ബിഷപ് പറഞ്ഞു.
പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. ഒരു വിഭാഗം വൈദികര്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ ബിഷപ്പിനെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപണമുണ്ട്. ബിഷപ് രക്ഷാധികാരിയായ സന്യാസിനി സമൂഹത്തിലെ ഉന്നത സ്ഥാനത്തിരുന്ന ആളായിരുന്നു പരാതിക്കാരി. വിഭാഗീയതയുടെ ഭാഗമായതോടെ പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ ഇവരെ നീക്കിയിരുന്നു. അന്ന് അന്വേഷണ കമീഷന് മുമ്പാകെ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ കന്യാസ്ത്രീയും ഉന്നയിച്ചിരുന്നു.
പരാതികളുടെ ആധികാരികതയും വിശ്വാസ്യതയും പഠിക്കും
കോട്ടയം: കന്യാസ്ത്രീയുടെയും ബിഷപ്പിെൻറയും പരാതിയുടെ ആധികാരികതയും വിശ്വാസ്യതയും പരിശാധിക്കാൻ പൊലീസ്. ഇരുപരാതികളും സൂക്ഷ്മമായി അന്വേഷിക്കാനും അതിനുശേഷം തുടർ നടപടികളുമായി മുന്നോട്ടുപോകാനുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. തിരക്കിട്ട് അന്വേഷണം നടത്തരുതെന്നും എല്ലാ വശങ്ങളും പഠിക്കണമെന്നും ആവശ്യെപ്പട്ടിട്ടുണ്ട്. കേസിെൻറ വിശ്വാസ്യത കെണ്ടത്താനുള്ള അന്വേഷണത്തിലാണ് പൊലീസെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ് നൽകിയ പരാതിയും ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയും അപ്പോൾതന്നെ വിശദ അന്വേഷണത്തിനായി കുറവിലങ്ങാട് പൊലീസിന് കൈമാറി.
കുറ്റം സഭയുടേതും–മുന്‍ വക്താവ്
കൊച്ചി: ലൈംഗിക പീഡനത്തിന് ജലന്ധർ ബിഷപ്പിെനതിരെ മുൻ മദർ സുപ്പീരിയർ പൊലീസിൽ പരാതി നൽകിയ സംഭവത്തിൽ സഭാനേതൃത്വത്തെ കുറ്റപ്പെടുത്തി മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. പ്രശ്നത്തിൽ നാലുവർഷമായിട്ടും പരിഹാരമായില്ലെന്നത് ദുഃഖകരമാണ്. സന്യാസിനിയുെട പരാതിയിൽ സത്യസന്ധമായ പരിഹാരം കാണണം. സഭ ക്രിമിനൽ നിയമങ്ങൾക്ക് അതീതമല്ലെന്നും ഫാ. പോൾ തേലക്കാട്ട് സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.