‘സംഘി ചാൻസലർ ഗോ ബാക്ക്... കേരളമാണെന്നോർത്തോളു’; കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോസ്റ്റർ ഉയർത്തി എസ്.എഫ്.ഐ പ്രതിഷേധം. ‘സംഘി ചാൻസലർ ഗോ ബാക്ക്... കേരളമാണെന്നോർത്തോളു’ എന്നീ ബാനറുകളാണ് കാമ്പസിൽ ഉയർത്തിയത്.

സനാതന ധര്‍മ പീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനായാണ് ഗവർണർ ബുധനാഴ്ച കാമ്പസിൽ എത്തിയത്. ആരോഗ്യസര്‍വകലാശാല വി.സിയായി മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ് എസ്.എഫ്.ഐ പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധുയരുമെന്നതിനാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ബാനർ ആദ്യം പൊലീസ് അഴിച്ചുമാറ്റിയെങ്കിലും പിന്നാലെ വീണ്ടും കെട്ടുകയായിരുന്നു. എസ്.എഫ്.ഐയുടെ പ്രതിഷേധം പൊലീസ് തടയും.

Tags:    
News Summary - SFI protests against Governor in Calicut University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.