കാലിക്കറ്റ് ഡി.എസ്.യു: എസ്.എഫ്.ഐക്ക് വിജയം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡ​ന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. പതിനൊന്ന് സീറ്റിൽ പതിനൊന്നും നേടിയാണ് യൂണിയൻ ഭരണം നിലനിർത്തിയത്. എം.എസ്. ബ്രവിം ചെയർമാനായും എം. അഭിനന്ദ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

കെ. കീർത്തന (വൈസ് ചെയർപേഴ്സൺ), ഫാത്തിമത്തുൽ ഫിഫാന (ജോ. സെക്രട്ടറി), പി.എസ്. കീർത്തന ഉണ്ണി (ഫൈൻ ആർട്‌സ്‌ സെക്രട്ടറി), എൻ.പി. നവീൻ (സ്റ്റുഡന്റ്‌ എഡിറ്റർ), ഡോൺ പി. ജോസഫ് (ജനറൽ ക്യാപ്റ്റൻ), ഐ. മുരളീകൃഷ്ണ, എം.എം. സിയാന (യു.യു.സിമാർ) എന്നിവരാണ് ജനറൽ സീറ്റിൽ ജയിച്ചവർ.

സർവകലാശാലയുടെ തൃശൂർ ജോൺ മത്തായി സെൻറർ പ്രതിനിധിയായി ജി. കാർത്തിക്കും വയനാട് ചെതലയം ഐ.ടി.എസ്.ആർ പ്രതിനിധിയായി ടി. അനന്തുവും വിജയിച്ചു. സർവകലാശാല കാമ്പസിലെ ഗവേഷക വിദ്യാർഥികളും ആദ്യമായി ഡി.എസ്‌.യു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഹൈകാടതി നിർദേശപ്രകാരം ഇവരുടെ വോട്ടുകൾ പ്രത്യേകമായി സൂക്ഷിക്കും.

Tags:    
News Summary - SFI wins Calicut University dsu election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.