കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിെൻറ ആരോപണത്തെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വിഷയത്തിൽ ജോസ് കെ മാണിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ബിഷപ്പിനെ തള്ളിപ്പറയാൻ ക്രിസ്ത്യൻ ജോയിൻറ് കൗൺസിൽ മുന്നോട്ട് വന്നത് ആശ്വാസകരമാണ്. കോൺഗ്രസ് നേതാവ് പി.ടി. തോമസിെൻറ നിലപാടും പ്രശംസനീയമാണ്. ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ, പ്രത്യേകിച്ച് ജോസ് കെ മാണിയുടേയും സിപിഎമ്മിേൻറയും ഡി.വൈ.എഫ്.ഐയുടേയും നിലപാടുകൾ അറിയാൻ മത നിരപേക്ഷ കേരളം കാത്തിരിക്കുന്നു'-ഷാഫി ചാലിയം ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തേ ബിഷപ്പിനെതിരെ പി.ടി. തോമസ് എം.എൽ.എ രംഗത്തുവന്നിരുന്നു. ബിഷപ്പിന്‍റെ പ്രസംഗം സമുദായ സൗഹാർദം വളർത്താൻ ഉപകരിക്കുന്നതല്ലെന്നും ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണെന്നും മത സൗഹാർദ്ദം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുതെന്നും പി.ടി തോമസ് ഫേസ്ബുക്കിലെഴുതി. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ. ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നത് ആധുനിക കാലഘട്ടത്തിൽ വിരളമാണെന്നും കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.