പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത നടപടിയെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ''നിരന്തരം വർഗീയത പറയുന്ന ശശികലക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുന്നില്ലെങ്കിലും രാഷ്ട്രീയം പറയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയ കേസെടുക്കാൻ സംഘാവിന്‍റെ പൊലീസ് കാണിച്ച ആവേശം കൊള്ളാം. തുടർന്നും രാഷ്ട്രീയം പറയാൻ തന്നെയാണ് തീരുമാനം'' ഷാഫി പറമ്പിൽ എം.എൽ.എ സമൂഹമാധ്യമത്തിൽ കുറിച്ചു.
മലമ്പുഴ ഷാജഹാൻ കൊലപാതകവുമായി ബന്ധപ്പെട്ട് 'മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു സി.പി.എം? ' എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 16ന് രാവിലെ ഇട്ട ഫേസ്ബുക്ക് കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ അടൂര്‍ പൊലീസിന്റെ നടപടി.
ഐ.പി.സി. 1860 സെക്ഷന്‍ 153 പ്രകാരമാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് അനുഭാവികളുടെ സമൂഹമാധ്യമ കൂട്ടായ്മയാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.