തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബോംബ് എന്തിന്?; സി.പി.എം മറുപടി പറയണമെന്ന് ഷാഫി പറമ്പിൽ

വടകര: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ സി.പി.എമ്മിന് എന്തിനാണ് ബോംബ് എന്ന് ഷാഫി ചോദിച്ചു.

ബോംബ് കൊണ്ട് എന്ത് സ്വാധീനമാണ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ബോംബ് തെരഞ്ഞെടുപ്പ് സാമഗ്രിയായി കൊണ്ടു നടക്കുന്നതിൽ സി.പി.എം കേരള സമൂഹത്തോട് മറുപടി പറയണമെന്ന് ഷാഫി ആവശ്യപ്പെട്ടു.

ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബോംബ് ഉണ്ടാക്കിയത്. സംഭവ സ്ഥലത്ത് യു.ഡി.എഫ് പ്രചാരണം നടക്കാനിരിക്കുകയായിരുന്നു. ബോംബ് ശേഖരം കണ്ടെത്താൻ റെയ്ഡ് നടത്തണമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Full View

Tags:    
News Summary - Shafi Parambil react to Panoor Bomb Blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.