തിരുവനന്തപുരം: വനിതാ കമീഷൻ അംഗം ഷാഹിദാ കമാലിനു നേർക്ക് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഷാഹിദാ കമാലിനു പുറമെ ഡ്രൈവര്‍ കരിക്കോട് നിഥിന്‍ മന്ദിരത്തില്‍ നിഥിനും (28) മർദനമേറ്റു. തലവൂര്‍ നടുത്തേരിയിലുള്ള കോണ്‍ഗ്രസ് ഭവനു മുന്നില്‍െവച്ച് തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തില്‍ ഷാഹിദാ കമാൽ പത്തനാപുരത്തേക്ക് പോകുകയായിരുന്നു. വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം കടത്തിവിടാന്‍ അനുവദിക്കാതെ പിറകിലത്തെ സീറ്റിലിരുന്ന തെൻറ മുടിയില്‍ കുത്തിപ്പിടിച്ച് തലയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ഷാഹിദാ കമാല്‍ പറഞ്ഞു.
കുന്നിക്കോട് പൊലീസ് എത്തിയാണ് വാഹനം കടത്തിവിട്ടത്. ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാഹിദാ കമാലിനെ പത്തനാപുരത്തെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുനലൂർ ഡിവൈ.എസ്.പി അനിൽകുമാർ, പത്തനാപുരം സി.ഐ അൻവർ എന്നിവർ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. വനിത കമീഷനംഗത്തിെൻറ പരാതിയില്‍ ഇരുപത്തഞ്ചോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുന്നിക്കോട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.