തിരുവനന്തപുരം: വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും വനിത കമീഷനംഗം ഷാഹിദ കമാലിെൻറ അഭിഭാഷകൻ ലോകായുക്ത മുമ്പാകെ ഹാജരാക്കി. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ കഴിഞ്ഞദിവസമാണ് യഥാർഥ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ലോകായുക്ത ഷാഹിദക്ക് നിർദേശം നൽകിയത്.
ബി.കോം ബിരുദം 2016ലും '18ൽ എം.എ സൈക്കോളജിയും അണ്ണാമലൈ സർവകലാശാലയിൽനിന്ന് പാസായ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളുമാണ് ഹാജരാക്കിയത്.
ഖസാകിസ്ഥാനിൽനിന്ന് ലഭിച്ച പിഎച്ച്.ഡി സർട്ടിഫിക്കറ്റും ഹാജരാക്കി. ഷാഹിദ കമാലിെൻറ ഏത് കാലഘട്ടത്തിലെ പ്രവർത്തനങ്ങളിലെ ആത്മാർഥതയും സത്യസന്ധതയുമാണ് പരാതിക്കാരി ചോദ്യംചെയ്യുന്നതെന്ന് ലോകായുക്ത ചോദിച്ചു.
എന്നാൽ പരാതിക്കാരി അഖില ഖാൻ കൃത്യമായ മറുപടി നൽകിയില്ല.
അഭിഭാഷകെൻറ സേവനം ഉപയോഗിക്കാൻ കോടതി നിർദേശിച്ചെങ്കിലും അവർ താൽപര്യം പ്രകടിപ്പിച്ചില്ല. തുടർന്ന് കേസ് ഉത്തരവിനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.