തിരുവനന്തപുരം: വനിത കമീഷന് അംഗം ഷാഹിദ കമാലിെൻറ ഡോക്ടറേറ്റ് വ്യാജമെന്ന പരാതിയിലെ പൊലീസ് അന്വേഷണത്തിൽ മെെല്ലപ്പോക്ക്. തിരുവനന്തപുരം സ്വദേശിനിയായ യുവതി ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ കാര്യമായ നടപടിയുണ്ടായിട്ടില്ല. അതിനിടെ അന്താരാഷ്ട്ര ഓപണ്‍ യൂനിവേഴ്സിറ്റിയില്‍നിന്നാണ് ഡോക്ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു.
വിവരാവകാശ നിയമപ്രകാരം സാമൂഹികനീതി വകുപ്പ് കൊച്ചി സ്വദേശി ദേവരാജന്‍ നല്കിയ മറുപടിയിൽ യൂനിവേഴ്സിറ്റി ഓഫ് വിയറ്റ്നാം ആണ് ഷാഹിദക്ക് ഡോക്ടറേറ്റ് നൽകിയതെന്നുണ്ട്. ഇതിൽനിന്ന് ഷാഹിദയോ സാമൂഹികനീതിവകുപ്പോ കള്ളം പറയുകയാണെന്ന് വ്യക്തം. രണ്ട് സര്‍വകലാശാലകളില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ഷാഹിദ കമാൽ വ്യക്തമാക്കണം. 2018 ജൂലൈ 30നുള്ള ഫേസ്ബുക്ക് പോസ്റ്റിൽ സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും എന്ന വിഷയത്തില്‍ തനിക്ക് പിഎച്ച്.ഡി ലഭിച്ചെന്നാണ് ഷാഹിദ അവകാശപ്പെട്ടത്.
ഏത് സര്‍വകലാശാലയില്‍നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കിയില്ല. പിന്നീട് വിവാദമുയര്‍ന്നപ്പോള്‍ ഡി.ലിറ്റാണെന്ന് തിരുത്തി. 2017ല്‍ വനിതാ കമീഷനില്‍ നല്കിയ ബയോഡേറ്റയില്‍ ബി.കോമാണ് വിദ്യാഭ്യാസ യോഗ്യതയായി രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചല്‍ സെൻറ് ജോണ്‍സ് കോളജില്‍ ബിരുദം പൂര്‍ത്തിയാക്കിയില്ലെന്ന് സമ്മതിച്ച ഷാഹിദ ഏത് സര്‍വകലാശാലയില്‍നിന്നാണ് ബി.കോം നേടിയതെന്നും വ്യക്തമാക്കിയിട്ടില്ല.
സര്ക്കാര്രേഖകളിലടക്കം വനിത കമീഷന് അംഗത്തിെൻറ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ആശയക്കുഴപ്പം നിലനിൽക്കുമ്പോഴാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ പൊലീസ് കാര്യമായ നടപടിയെടുക്കാത്തത്. പുതിയ ഡി.ജി.പി തുടർനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. എം.സി. ജോസഫൈൻ രാജിെവച്ചശേഷം പുതിയ വനിതകമീഷൻ അധ്യക്ഷയുടെ നിയമനകാര്യത്തിലും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.