തിരുവനന്തപുരം: എൽ.ജെ.ഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ് അടക്കം നേതാക്കൾ സി.പി.എമ്മിൽ ചേർന്നു. നേതാക്കളെ എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പാർട്ടിയിൽ ചേർന്നവർക്ക് ജില്ല ഘടകങ്ങൾ പരിശോധിച്ച് ഉത്തരവാദിത്തം നൽകുമെന്ന് കോടിയേരി അറിയിച്ചു.
സംസ്ഥാനതലത്തിൽ പ്രവർത്തിച്ചവരെ എവിടെ നിയോഗിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. എല്ലാവരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു.
തങ്ങളെ സ്വീകരിച്ച സി.പി.എമ്മിനോടും നേതാക്കളോടും നന്ദി അറിയിക്കുകയാണെന്ന് ഷേക്ക് പി. ഹാരിസ് പറഞ്ഞു. സി.പി.എം നിശ്ചയിക്കുന്ന ഘടകങ്ങളിൽ പാർട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവർത്തിക്കും. സി.പി.എമ്മിനെ കൂടുതൽ ജനങ്ങളിലെത്തിക്കാനും വിപുലീകരിക്കാനും തങ്ങളുടെ പ്രവർത്തനമുണ്ടാകുമെന്നും അവർ പറഞ്ഞു.
ഷേക്ക് പി. ഹാരിസിന് പുറമെ അങ്കത്തിൽ അജയകുമാർ, ബി. രാജേഷ് പ്രേം, ബി.വി. സുകുമാരൻ, കെ.കെ. ബാബു, എം.എ. ടോമി, എം.വി. ശ്യം, എ.ഒ. ഷാനവാസ് , എ.വി. ഹാലിം, പൂവച്ചൽ നാസർ, അഡ്വ. സുരേഷ്, ഷംനാദ് റഹീം, മേനക ബാലകൃഷ്ണൻ, ജമീൽ കെ, സഫീർ പി. ഹാരിസ്, അഡ്വ. അജ്മൽ, ബൈജു പൂക്കുട്ടി, എ.ആർ. ഹരിദാസ് അടക്കമുള്ളവരാണ് സി.പി.എമ്മിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.