തൃശൂർ: കോൺഗ്രസുമായി ബന്ധം വേണമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് അധികാരത്തിന് വേണ്ടിയുള്ളതാണെന്ന് സംശയിച്ചാൽ തെറ്റില്ലെന്ന് എ.എൻ ഷംസീർ എം.എൽ.എ. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടന്ന പൊതുചർച്ചയിലാണ് യെച്ചൂരിയെ കടുത്ത ഭാഷയിൽ ഷംസീർ വിമർശിച്ചത്. കോൺഗ്രസുമായി കൂട്ടുകൂടുന്നത് മണ്ടത്തരമാണ്. ഉദ്ഘാടന പ്രസംഗത്തിൽ യെച്ചൂരി സാർവദേശീയ കാര്യങ്ങൾ പരാമർശിച്ചില്ലെന്നും ഷംസീർ കുറ്റപ്പെടുത്തി.
മന്ത്രിമാർ പരാജയമെന്ന്
സംസ്ഥാനത്തെ ഇടത് മന്ത്രിസഭയിലെ മന്ത്രിമാർ പരാജയമെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പൊതുചർച്ചയിൽ പ്രതിനിധികൾ. ജി.എസ്.ടിയെ പിന്തുണച്ച ഐസക്കിന്റെ നിലപാട് അനുചിതമായി. ജി.എസ്.ടിയുടെ ആപത്തുകൾ ഐസക് തിരിച്ചറിഞ്ഞില്ലെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നു.
ആരോഗ്യവകുപ്പ് നാഥൻ ഇല്ല കളരിയായി മാറി. കടന്നപ്പള്ളിയുടെ ഏക ജോലി ഉദ്ഘടനങ്ങൾ മാത്രമാണ്. ശശീന്ദ്രനും തോമസ് ചാണ്ടിയും പരാജയമായി മാറി.കെ എസ് ആർ ടി സിയുടെ തകർച്ച ഗൗരവത്തിൽ കാണണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനം പലപ്പോഴും കാര്യക്ഷമമല്ല. കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാരെ ഒഴിവാക്കണം. ചില മന്ത്രിമാർക്ക് വി.ആർ.എസ് കൊടുക്കണമെന്നും ആവശ്യമുയർന്നു. മന്ത്രിസഭ പുന:സംഘടനയെ കുറിച്ച് ചർച്ച വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പൊതുചർച്ചയിൽ ഇന്ന് 14 പേർ പെങ്കടുത്തു. വൈകീട്ട് സംസ്ഥാന സെക്രട്ടറി ചർച്ചക്ക് മറുപടി പറയും. അതേ സമയം, സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് ചോർന്ന സംഭവം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.