ആമ്പല്ലൂര്‍ (തൃശൂർ): ആലപ്പുഴയിലെ എസ്.ഡി.പി.ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃക്കൂര് കള്ളായിയിൽ എത്തിച്ച് തെളിവെടുത്തു. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ കള്ളായിയിലെ വീട്ടിലായിരുന്നു തെളിവെടുപ്പ്.
കേസിലെ പ്രതികളായ മൂന്നുപേരെയും ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച തൃക്കൂര് കള്ളായി കല്ലന്‍കുന്നേല്‍ സുധീഷിനെയുമാണ് (സുരേഷ്) ആലപ്പുഴ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പിന് എത്തിച്ചത്. ആര്.എസ്.എസ് നേതാവായ സുരേഷിെൻറ കള്ളായിയിലെ ബന്ധുവീട്ടിലാണ് കേസിലെ മുഖ്യപ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്. സുരേഷിെൻറ സുഹൃത്തും കള്ളായി സ്വദേശിയുമായ മംഗലത്ത് വീട്ടില്‍ ഉമേഷിനെ അന്വേഷണ സംഘം നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍, ഇയാളെ തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല. ഒളിവില്‍ കഴിയാന്‍ സഹായിച്ച സുരേഷിനെയും ഉമേഷിനെയും കസ്റ്റഡിയില്‍ കിട്ടിയ ശേഷമാണ് ഷാന്‍ വധക്കേസിലെ മുഖ്യപ്രതികളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.