കോവിഡിനിടെ എൻട്രൻസ് പരീക്ഷ നടത്തിയ സർക്കാരിനെ പരിഹസിച്ച് ശശി തരൂർ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നടത്തിയതിനെതിരെ ശശി തരൂര്‍ എംപി. തിരുവനന്തപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും കൂട്ടംകൂടിയതിന്‍റെ ചിത്രം പങ്കുവെച്ചാണ് ശശി തരൂരിന്‍റെ വിമര്‍ശനം.

നിയന്ത്രണങ്ങളെ പരിഹസിക്കുന്ന രീതിയിലായി പരീക്ഷയെന്ന് തരൂർ കുറ്റപ്പെടുത്തി. കോവിഡിനെ ഫലപ്രദമായി ചെറുക്കാൻ താൽപര്യമുള്ള ഭരണകൂടം ചെയ്യേണ്ടത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയായിരുന്നു. പരീക്ഷ മാറ്റി വെക്കാൻ താനും മറ്റു പലരും ആവശ്യപ്പെട്ടത് കണക്കിലെടുത്തില്ലെന്നും ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Full View
Tags:    
News Summary - shashi tharoor against state government-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.