കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കോഴിക്കോട്ട് ഐ.എൻ.ടി.യു.സി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് നിയമപരമായ ചില അവകാശങ്ങളുണ്ട്. നിയമം മാറ്റുന്നതുവരെ ഗവർണർക്ക് അവകാശങ്ങൾ ഉപയോഗിക്കാം. എസ്.എഫ്.ഐക്ക് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കുകയല്ല, എല്ലാവരെയും നോക്കുകയാണ് പൊലീസിന്റെ ജോലി.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തിനെതിരാണോ? ബ്ലഡി ക്രിമിനൽസെന്ന് വിളിച്ചത് അവർ ക്രിമിനലുകളാണെന്ന് ഗവർണർക്ക് തോന്നിയത് കൊണ്ടാവാമെന്നും ശശി തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.