തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിലെ ആരോഗ്യ മന്ത്രിയും നിയമസഭയിലേക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്ത കെ.കെ ശൈലജ മന്ത്രി സഭയിൽ ഉൾപ്പെടുത്താത്തത് സങ്കടകരമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
''ശൈലജ ടീച്ചർ മന്ത്രിസഭയിലില്ലാത്തത് സങ്കടകരമായ കാര്യമാണ്. അവരുടെ കഴിവിനും കാര്യക്ഷമതക്കും അപ്പുറം കോവിഡ് പ്രതിദന്ധികാലത്ത് അവർ സഹായിക്കാനും പ്രതികരിക്കാനും എപ്പോഴും പ്രാപ്യമാക്കാനും ഉണ്ടായിരുന്നു. അവരുെട അഭാവം ശൂന്യതയുണ്ടാക്കും'' -തരൂർ ട്വീറ്റ് ചെയ്തു.
കെ.ആർ ഗൗരിയമ്മയും ശൈലജ ടീച്ചറും തമ്മിലുള്ള ചിത്രം പോസ്റ്റ് ചെയ്താണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് നിലപാട് അറിയിച്ചത്. ഷൈലജ ടീച്ചർ ഇല്ലെങ്കിൽ അത് നെറികേടാണെന്നായിരുന്നു നടി മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചത്.
''ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു. 5വർഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തത്തിൽ കടുത്ത നിരാശ. പുതിയ മന്ത്രിസഭക്ക് ആശംസകൾ'' -എന്നായിരുന്നു ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.