കേന്ദ്ര സർക്കാർ സൈറ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടി ശശി തരൂർ എം.പി. സർക്കാർ സൈറ്റായ ‘mygov.in’ല്‍ കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയതാണ് തരൂർ ചുണ്ടിക്കാട്ടിയത്. വെബ്‌സൈറ്റിൽ പ്രവർത്തിക്കുന്ന ഹിന്ദി രാഷ്ട്രവാദികള്‍ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകള്‍ ശരിയായി പഠിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കാന്‍ വെബ്സൈറ്റിൽ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതില്‍ കേരളത്തിന്റെ പേര് Kerela എന്നും തമിഴ്നാടിന്റെ Tamil Naidu എന്നും ആയിരുന്നു എഴുതിയിരുന്നത്. ‘mygov.in സൈറ്റ് കൊണ്ടുനടക്കുന്ന ഹിന്ദി രാഷ്ട്രവാദികള്‍ ദക്ഷിേണന്ത്യക്കാരായ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകള്‍ ശരിയായി പഠിക്കണമെന്ന് അപേക്ഷിക്കുന്നു’എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.
തരൂരിന്റെ ട്വീറ്റിനു മറുപടിയുമായി mygov.in രംഗത്തെത്തി. ടൈപ്പിങ്ങിൽ വന്ന പിഴവാണതെന്നും തെറ്റ് തിരുത്തിയിട്ടുണ്ടെന്നും വെബ്സൈറ്റ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തു. അസം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക്, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള വർണാഭമായ ടാബ്‌ലോകൾ ജനുവരി 26 ന് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ആകെ 23 ടാബ്ലോകളാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.