തിരുവനന്തപുരം: രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് വളർച്ചക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമെന്ന് ശശി തരൂർ. മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്‍റെ അഭിപ്രായ പ്രകടനം.
ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവെക്കാൻ നേതാക്കൾ തയാറാകണം. യുവാക്കളുടെ തൊഴിലവസരങ്ങളാണ് പ്രധാനം. കേരളത്തിന്‍റെ വികസനം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചത് ആസ്വദിച്ചു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും ശശി തരൂർ എം.പി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ ശശി തരൂർ എം.പി പ്രശംസിച്ചത്. ഇത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ വിമർസനത്തിന് ഇടയാക്കിയിരുന്നു. മുൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശശി തരൂരിനെ വിമർശിച്ച് പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് തരൂർ മുഖ്യമന്ത്രിയെ വീണ്ടും പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.