കോൺഗ്രസ് ഫലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും; അരലക്ഷത്തിലേറെ പേർ സംബന്ധിക്കും

കോൺഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ ശശി തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ്. നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശം. ഈ സാഹചര്യത്തിൽ നാളെ വൈകിട്ടോടെ കോഴിക്കോട് എത്തുമെന്നും പരിപാടിയിൽ പങ്കെടുക്കുമെന്നുമാണറിയുന്നത്. റാലിയിൽ തരൂർ പങ്കെടുക്കിലല്ലെന്ന വാർത്തകൾ വന്നിരുന്നു.

നേരത്തെ ഡിസിസി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ തരൂരി​െൻറ പേര് ഉണ്ടായിരുന്നില്ല. പാർട്ടി ക്ഷണിച്ചാൽ വരും എന്നായിരുന്നു ശശി തരൂരിൻ്റെ മുൻ നിലപാട്. ലീഗിന്‍റെ റാലിയിൽ ശശിതരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തരൂർ പ​ങ്കെടുക്കുമോയെന്ന ചർച്ച ഉയർന്നത്. ഇതിനിടെ, കെ.​പി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​റാ​ലി കോ​ഴി​ക്കോ​ട്​ ക​ട​പ്പു​റ​ത്ത്​ ഫ്രീ​ഡം സ്ക്വ​യ​റി​ൽ​ത​ന്നെ ന​ട​ത്തു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നും എം.​പി​യു​മാ​യ എം.​കെ. രാ​ഘ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

റാ​ലി ഫ്രീ​ഡം സ്ക്വ​യ​റി​ൽ​ത​ന്നെ ന​ട​ത്തു​ന്ന​തി​നു​ള്ള ക​ല​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ച്ചു. ഇ​ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ പ​റ​ഞ്ഞു. റാ​ലി​യി​ൽ അ​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന്‍റെ തു​ട​ക്കം കൂ​ടി​യാ​യ ഈ ​റാ​ലി, സ​മീ​പ​കാ​ല കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ റാ​ലി​യാ​യി​രി​ക്കു​മെ​ന്നും എം.​കെ. രാ​ഘ​വ​ൻ എം.​പി പ​റ​ഞ്ഞു.

23ന് ​വൈ​കീ​ട്ട് നാ​ല് മ​ണി​ക്ക് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നാ​ണ് അ​ധ്യ​ക്ഷ​ൻ. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​കും. പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.​സാ​മൂ​ഹി​ക- സാം​സ്‌​കാ​രി​ക- മ​ത​രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കും. ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ട​പ്പു​റ​ത്തെ വേ​ദി​ക്ക്​ ക​ല​ക്ട​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

Tags:    
News Summary - Shashi Tharoor will participate in the Congress Palestine rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.