കോഴിക്കോട്: കാൽ നൂറ്റാണ്ടു കാലെത്ത ഇടവേളക്കു ശേഷം ഹജ്ജ് തീർഥാടനത്തിന് കപ്പ ൽ സർവിസ് വീണ്ടും ആരംഭിക്കുന്നു. സർവിസ് നടത്താൻ സന്നദ്ധതയുള്ള കമ്പനികളിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി താൽപര്യപത്രം ക്ഷണിച്ചു. മുംബൈയിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും അഞ്ചു വർഷത്തേക്ക് സർവിസ് നടത്താൻ ഒരുക്കമുള്ളവരെയാണ് പരിഗണിക്കുക. 4000 -4500 പേർക്ക് സൗകര്യമുള്ളതും 1000 -1250 പേർക്ക് യാത്ര ചെയ്യാവുന്നതുമായ രണ്ടു തരം കപ്പലുകളാണ് പരിഗണനയിലുള്ളത്. ജൂലൈ- സെപ്റ്റംബർ മാസങ്ങളിലാണ് ഹജ്ജ് സർവിസ് നടേത്തണ്ടത്.
കപ്പൽ സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ ഹജ്ജ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി സൗദി അറേബ്യയിലെ ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിറുമായി ചർച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച് സൗദിയുടെ പച്ചക്കൊടി ലഭിച്ചതിനാലാണ് കപ്പൽയാത്ര പുനരാരംഭിക്കാൻ നീക്കം തുടങ്ങിയത്. സർവിസിന് സന്നദ്ധരാകുന്ന കമ്പനികൾ വർഷത്തിൽ 200 കോടി രൂപയുടെ ടേൺ ഒാവർ ഉള്ളവരും രണ്ടു കപ്പലെങ്കിലും സ്വന്തമായി ഉള്ളവരുമാവണം. കപ്പലുകൾ 15 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തവയും അത്യാധുനിക സൗകര്യമുള്ളവയും അന്താരാഷ്ട്ര നിലവാരത്തിലുള്ളവയും ആവണം. യാത്രക്കപ്പൽ സർവിസിൽ മൂന്നുവർഷമെങ്കിലും പരിചയമുള്ളവർ ആകണം. അപേക്ഷിക്കുന്ന കമ്പനികൾ കേന്ദ്ര സർക്കാറിെൻറയും സൗദി സർക്കാറിെൻറയും കരിമ്പട്ടികയിൽ പെട്ടതാവരുത്.
ആദ്യകാലത്ത് ഇന്ത്യയിൽനിന്ന് ഹജ്ജിന് പോവാൻ കപ്പൽ മാത്രമായിരുന്നു ആശ്രയം. പിന്നീടാണ് വിമാന സർവിസ് ആരംഭിച്ചത്. വിമാന യാത്രക്ക് െചലവ് വളരെ കൂടുതലായതിനാൽ ഭൂരിഭാഗം തീർഥാടകരും കടൽ യാത്രയാണ് തിരഞ്ഞെടുത്തത്. ഏറെക്കാലം സമാന്തരമായി രണ്ട് സർവിസും തുടർന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ 1993ലാണ് കപ്പൽ സർവിസ് അവസാനിപ്പിച്ചത്. സർവിസ് നടത്താൻ കേന്ദ്ര സർക്കാറിന് കീഴിലെ ഷിപ്പിങ് കോർപറേഷെൻറ പക്കൽ ആവശ്യത്തിന് കപ്പലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിർത്തിയത്.
പുനരാരംഭിക്കാൻ മുറവിളി ഉയർന്നുവെങ്കിലും മാറിവന്ന സർക്കാറുകളിൽനിന്ന് നടപടിയൊന്നും ഉണ്ടായില്ല.വിമാന യാത്രക്ക് നൽകിവന്ന സബ്സിഡി ഘട്ടംഘട്ടമായി പിൻവലിക്കുകയും വിമാന യാത്രനിരക്ക് കുത്തനെ കൂട്ടുകയും ചെയ്തതോടെ ഹജ്ജ് യാത്രച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായി. സബ്സിഡി പിൻവലിക്കുേമ്പാൾ ചെലവ് കുറഞ്ഞ യാത്രക്ക് കപ്പൽ സർവിസ് പരിഗണിക്കുന്നതിന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ കപ്പൽയാത്രക്ക് കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.