ഉരുവച്ചാൽ (കണ്ണൂർ): മെഡിക്കല്‍ വിദ്യാര്‍ഥിനി ശിവപുരം ആയിഷാസില്‍ അബൂട്ടിയുടെ മകള്‍ ഷംന തസ്നീമിെൻറ ദാരുണാന്ത്യത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. നീതിക്കുവേണ്ടി എല്ലാ വാതിലുകളും മുട്ടുന്ന ഒരു പിതാവിെൻറ, മകളെ കുറിച്ചുള്ള ദുരന്ത സ്മരണകളുടെ വാർഷികം കൂടിയാണിത്. ഷംന തസ്നീമിെൻറ മരണത്തിന് കാരണം മെഡിക്കൽ കോളജിെൻറയും ഡോക്ടർമാരുെടയും ഭാഗത്തുനിന്നുണ്ടായ അനസ്ഥയെന്നാണ് ഒടുവിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഷംനയുടെ കുടുംബത്തിെൻറ ആരോപണം ശരിവെക്കുന്നതാണ് ഇത്.
2016 ജൂൈല 18നായിരുന്നു അബൂട്ടിയുടെ കുടുംബത്തെ തേടി മകളുടെ ദുരന്തവാര്‍ത്ത എത്തിയത്. ചെറിയ പെരുന്നാളിെൻറ അവധിയും ആഘോഷവും കഴിഞ്ഞ് ഉന്മേഷവതിയായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് തിരിച്ച ഷംന ചെറിയ പനിയുെണ്ടന്ന് കുടുംബത്തെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് താന്‍ പഠിക്കുന്ന സ്ഥാപനത്തിലെ മെഡിസിന് വിഭാഗം തലവന്‍ ജില്‍സ് ജോർജിനെ സമീപിച്ചു. കൃത്യമായ രോഗ നിര്‍ണയമോ രക്തസാമ്പിള്‍ പരിശോധന പോലുമോ നടത്താതെ സഫിയാക്സോണ് ആൻറിബയോട്ടിക് ഇഞ്ചക്ഷന് ഡോക്ടര്‍ കുറിച്ചുവെന്നാണ് ആരോപണം. ഇഞ്ചക്ഷന് നല്‍കിയതോടെ ഷംന അവശയായി. ശ്വാസം കിട്ടാതെ പിടയുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്താന്‍ മറ്റു മരുന്നെഴുതാന്‍ ഒരു ഡോക്ടറോ ഓക്സിജന്‍ സംവിധാനമോ ഇല്ലായിരുന്നു. ഐ.സി.യു, ഡോക്ടറുടെ സാന്നിധ്യം, അപകടം തരണം ചെയ്യാന്‍ മറുമരുന്നായി അഡ്രിനാലിന്‍ നിറച്ചുെവച്ച സിറിഞ്ച്, ഓക്സിജന്‍ ട്യൂബ് തുടങ്ങി സര്‍വസംവിധാനങ്ങളും ഒരുക്കിെവച്ച് നല്‍കേണ്ട മരുന്നാണിതെന്ന് ഷംനയുടെ പിതാവ് ശേഖരിച്ച രേഖകളിൽ വ്യക്തമാവുന്നു.
എല്ലാം ദൈവനിശ്ചയമാണെന്നു കരുതി സമാധാനപ്പെടാന്‍ ശ്രമിക്കുമ്പോഴും, ശിവപുരത്തെ പൊതുകാര്യ പ്രസക്തനും സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ അബൂട്ടിയുടെയും കുടുംബത്തിെൻറയും നൊമ്പരം ഒരു വര്‍ഷം പിന്നിട്ടിട്ടും തീരുന്നില്ല. ഒരു കുടുംബത്തിെൻറ മാത്രമല്ല, പിന്നാക്ക പ്രദേശമായ ശിവപുരം ഗ്രാമത്തിെൻറ ഒരുപാട് പ്രതീക്ഷകളാണ് ഈ മിടുക്കിയുടെ ദാരുണ മരണത്തിലൂടെ ഇല്ലാതായത്. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാൻ പല വാതിലുകളും മുട്ടി. സ്ഥലം എം.എല്‍.എ മുതൽ ഗുരുനാഥ കൂടിയായ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെയും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനെയും നേരില്‍ക്കണ്ട് അബൂട്ടി കരഞ്ഞുപറഞ്ഞു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ നന്മ ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരും -ഒപ്പമുണ്ടെന്ന് തന്നെയാണ് അബൂട്ടിയും കുടുംബവും പ്രതീക്ഷിക്കുന്നത്. വി.ആര്. കൃഷ്ണയ്യര്‍ മൂവ്മെൻറ് പോലുള്ള ചില സന്നദ്ധ സംഘടനകളും തികഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.