തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ ബുധനാഴ്ച കടകളടച്ചിടും. വാടകനിയന്ത്രണനിയമം പാസാക്കി നിസ്സാരകാര്യത്തിന് വ്യാപാരികളെ കടകളിൽനിന്ന് ഇറക്കിവിടുന്ന നടപടിക്ക് പരിഹാരം ഉണ്ടാക്കുക, വികസനത്തിെൻറ പേരിൽ കട ഒഴിയുമ്പോൾ ശരിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി വ്യാപാരികളെയും തൊഴിലാളികളെയും സംരക്ഷിക്കുക, ജി.-എസ്.-ടി നടപ്പാക്കിയതിനുശേഷം വ്യാപാരമേഖലയിൽ ഉടലെടുത്ത അനിശ്ചിതത്വവും ആശങ്കയും വ്യാപാരമാന്ദ്യവും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കടയടച്ചിടുന്ന തൊഴിലാളികൾ സെക്രേട്ടറിയറ്റിലേക്ക് മാർച്ചും നടത്തും. സെക്രേട്ടറിയറ്റിന് മുന്നിൽ വ്യാപാരികളുടെ ധർണ സംസ്ഥാന പ്രസിഡൻറ് ടി.- നസറുദ്ദീൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.