കൊച്ചി: ജി.എസ്.ടിയിലെ അപാകം പരിഹരിക്കണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏേകാപന സമിതി നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി കടയടപ്പു സമരവും സെക്രേട്ടറിയറ്റ് മാർച്ചും നടത്തും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷനും സമരത്തിൽ പങ്ക് ചേരും. വാടക കുടിയാൻ നിയമം നടപ്പാക്കുക, റോഡ് വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പ്രേത്യക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വ്യാപാരികളുടെ പ്രശ്നങ്ങൾ പല തവണ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹരിക്കാൻ സർക്കാറിനു സമയമുണ്ടായില്ലെന്ന് സമരപ്രഖ്യാപന കൺവെൻഷനിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പറഞ്ഞു. സമയമില്ലാത്ത സർക്കാറിന് സമയമുണ്ടാക്കി കൊടുക്കാനാണ് സമരം. ജി.എസ്.ടി വേണോ വാറ്റ് വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യാപാരികൾക്ക് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.