കൊച്ചി: കേരളത്തിലെ വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. അശാസ്ത്രീയമായ അടച്ചിടൽ വ്യാപാരികളെ കടക്കെണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് കൊണ്ടുപോകുന്നത്.
ഉദ്യോഗസ്ഥരും പൊലീസും ശത്രുക്കളെപ്പോലെ പെരുമാറുന്നു. ഏറ്റവും വലിയ വ്യാപാര സീസണായ പെരുന്നാളും ഓണവും കച്ചവടമേഖലയ്ക്കു ഗുണകരമാകുന്ന രീതിയിൽ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.