'മുസ്​ലിം എന്ന് പറയുമ്പോൾ അമിത് ഷാ മകളെ കെട്ടിച്ചുകൊടുക്കണോ' -വിദ്വേഷ പരാമർശവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുസ്​ലിം എന്ന് പറയുമ്പോൾ അമിത് ഷാ മകളെ കെട്ടിച്ചുകൊടുക്കണോയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അമിത് ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. പൊന്നാനി മണ്ഡലത്തിൽ ഒരു ഹിന്ദുവിനെ മത്സരിപ്പിക്കാൻ പറ്റാത്ത വിധം വർഗീയ പാർട്ടിയായി സി.പി.എം അധ:പതിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ്​ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അമിത് ഷായുടെ സ്വരം കടുക്കുകയാണെന്നും വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനാണ് വാർത്തസമ്മേളനത്തിൽ സുരേന്ദ്രന്‍റെ മറുപടി.

മലപ്പുറത്തെ പൊന്നാനി മണ്ഡലത്തിൽ ഒരു ഹിന്ദുവിനെ മത്സരിപ്പിക്കാൻ പറ്റാത്ത വിധം വർഗീയ പാർട്ടിയായി സി.പി.എം അധ:പതിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യന്‍ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നാണ് പിണറായി പറയുന്നത്. പറയുന്ന ആളുടെ പാര്‍ട്ടിക്ക് മലപ്പുറത്ത് പൊന്നാനിയില്‍ പോലും ഒരു ഹിന്ദുവിനെ മത്സരിപ്പിക്കാന്‍ പറ്റില്ല. ഇന്നലെ നടന്ന പ്രകടനം എല്ലാവരും കണ്ടതാണ്.

മലബാറിൽ സി.പി.എം എസ്.ഡി.പി.ഐയായി മാറിയിരിക്കുന്നു. പൊന്നാനിയിലോ കുറ്റ്യാടിയിലോ ഒരു ഹിന്ദു സ്ഥാനാർഥിക്ക് മത്സരിക്കാനാകില്ല. അത്ര വലിയ വർഗീയ നിലപാടുള്ള പാർട്ടിയുടെ നേതാവാണ് അമിത് ഷാക്കെതിരെ പറയുന്നത്.

കൊലപാതകക്കേസിൽ പ്രതിയായ പിണറായി വിജയനാണ് അമിത് ഷാക്കെതിരെ വ്യാജ ആരോപണമുന്നയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - Should Amit Shah tie up his daughter when says Muslim? surendran to pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.