ശബരിമലയിലെ പൊലിസ് നടപടി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം -ചെന്നിത്തല

കൊച്ചി: ശബരിമലയിലെ പൊലിസ് നടപടിയിൽ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സംസ്ഥാന നേതൃയോഗത്തിന് മുമ്പ് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാപമുണ്ടാക്കാൻ വരുന്നവരെ നേരിടാൻ കഴിയാത്ത പൊലിസ് ഇപ്പോൾ സമാധാനം ആഗ്രഹിച്ച് ദർശനത്തിന് വരുന്ന അയ്യപ്പ ഭക്തന്മാരെ അറസ്റ്റ് ചെയ്യുന്നത് കിരാത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാർക്കും ആർ.എസ്.എസിനും അഴിഞ്ഞാടാൻ അവസരം നൽകിയ ആളുകൾ ഇപ്പോൾ സാധാരണക്കാരെ അറസ്റ്റ് ചെയ്യുകയാണ്.

ഈ നടപടി പിൻവലിച്ച് അറസ്റ്റ് ചെയ്തുകൊണ്ട് പോയവർക്ക് ഉടനടി ജാമ്യം നൽകി അവരെ വിട്ടയക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:    
News Summary - should be conduct judicial probe about th arrest in sannidhanam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.