റബർ കർഷകർക്ക് സബ്സിഡി നൽകരുതെന്ന് പി.സി. ജോർജ്; ജോർജിന്​ ചികിത്സ നൽകണമെന്ന്​​​ സ്റ്റീഫൻ ജോർജ്​

തി​രു​വ​ന​ന്ത​പു​രം: റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​ക​രു​തെ​ന്ന് പി.​സി. ജോ​ർ​ജ്. റ​ബ​ർ കൃ​ഷി ലാ​ഭ​ക​ര​മാ​യി ന​ട​ത്താ​ൻ ക​ഴി​യി​ല്ല. വെ​ള്ളം വ​ലി​ച്ചെ​ടു​ത്ത് പ​രി​സ്ഥി​തി ത​ക​ർ​ക്കു​മെന്നും നി​യ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ജോ​ർ​ജ്​ പ​റ​ഞ്ഞു. ഏ​തോ ഒ​രു സാ​യി​പ്പ് മ​ല​യാ​ളി​ക​ളെ ക​മ്പ​ളി​പ്പി​ച്ച​താ​ണ്. ത​​​​​െൻറ ആ​റ​ര ഏ​ക്ക​റി​ലെ റ​ബ​ർ വെ​ട്ടി​ക്ക​ള​ഞ്ഞു. സ​ബ്സി​ഡി​യാ​യി ധ​ന​മ​ന്ത്രി ഒ​രു​പൈ​സ​പോ​ലും കൊ​ടു​ക്ക​രു​ത്. പ​ക​രം ലാ​ഭ​ക​ര​മാ​യ മ​റ്റ് കൃ​ഷി​രീ​തി​യെ​പ്പ​റ്റി അ​ലോ​ചി​ക്കാ​ൻ കൃ​ഷി​മ​ന്ത്രി ത​യാ​റാ​ണോ​യെ​ന്നും ജോ​ർ​ജ് ചോ​ദി​ച്ചു.

സ​മീ​പ​ത്തി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് മോ​ൻ​സ് ജോ​സ​ഫ് ജോ​ർ​ജി​നെ പി​ടി​ച്ചിരു​ത്തി. മ​റു​പ​ടി പ​റ​യാ​നെ​ഴു​ന്നേ​റ്റ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ സ​ർ​ക്കാ​ർ ക​ടു​ക്ക​കൃ​ഷി​ക്കാ​യി റ​ബ​ർ വെ​ട്ടി​ക്ക​ള​യാ​നു​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

പി.​സി. ജോ​ർ​ജ് ക​ടു​ക്ക കൃ​ഷി ചെ​യ്ത് ലാ​ഭ​മു​ണ്ടാ​ക്കു​മെ​ന്ന്​ കു​റേ​നാ​ളാ​യി പ​റ‍യു​ന്നു​ണ്ട്. എ​ന്നാ​ൽ, റ​ബ​ർ വെ​ട്ടി​ല്ലെ​ന്ന​ത് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. 7000 കോ​ടി​യു​ടെ വി​ദേ​ശ​നാ​ണ്യ​മാ​ണ് റ​ബ​റിലൂ​ടെ ല​ഭി​ക്കു​ന്ന​ത്. കേ​ര​ള കോ​ൺ​ഗ്ര​സി​ലെ അം​ഗം ത​ന്നെ ഇ​ങ്ങ​നെ പ​റ‍യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​േ​ത​സ​മ​യം, താ​നി​പ്പോ​ൾ കേ​ര​ള കോ​ൺ​ഗ്ര​സ് അ​ല്ലെ​ന്ന് പി.​സി. ജോ​ർ​ജ് വി​ളി​ച്ചു​പ​റ​ഞ്ഞ​ത് സ​ഭ​യി​ൽ കൂ​ട്ട​ച്ചി​രി​പ​ട​ർ​ത്തി.

പി.സി. ജോർജി​​​​​െൻറ മനോനില പരിശോധിക്കണമെന്ന്​ സ്റ്റീഫൻ ജോർജ്​

ഇടുക്കി: റബർ കർഷകരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം അവരെ നിയമസഭയിൽ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത പി.സി. ജോർജി​​​​​​െൻറ മനോനില പരിശോധിക്കണമെന്ന്​ കേരള കോൺഗ്രസ് എം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.

പി.സി ജോർജിനെ വിദഗ്​ധനായ ഒരു മനശാസ്ത്രജ്ഞനെ കൊണ്ട് പരിശോധിപ്പിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തി​​​​​​െൻറ അഭ്യുദയകാംക്ഷികൾ എത്രയും പെ​െട്ടന്ന്​ തയാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.

അടുത്ത കാലത്തായി പി.സി. ജോർജി​​​​​​െൻറ പ്രസ്താവനകളും പ്രവൃത്തികളും ശ്രദ്ധിക്കുന്നവർക്ക് അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നതായി മനസിലാക്കാം. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന മട്ടിലാണ് അദ്ദേഹം പെരുമാറുന്നത്. റബർ കർഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും ഒരു അരിമണി പോലും നൽകരുതെന്നാണ് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടത്. റബർ കൃഷി ദേശീയ നഷ്ടമാണെന്നും പറഞ്ഞു. റബർമരങ്ങൾ വെട്ടി നിരത്താൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും സ്റ്റീഫൻ ജോർജ്​ പറഞ്ഞു.

സംസ്ഥാനത്തെ ലക്ഷകണക്കിന് റബർ കർഷകർ ജോർജിന് മാപ്പു നൽകില്ല. കടക്കെണിയിലായ കർഷക​​​​​​െൻറ കരണത്തടിക്കുകയാണ് ജോർജ് ചെയ്തത്. അദ്ദേഹത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ദുരന്തങ്ങൾ സംഭവിക്കുമെന്നും മുൻ എം.എൽ.എ കൂടിയായ സ്റ്റീഫൻ ജോർജ് തുറന്നടിച്ചു.

Tags:    
News Summary - should check pc george's mental condition says stephen george-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.