തിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളോട് പൂർണമായി മുഖംതിരിക്കരുതെന്ന് സർക്കാറിനോട് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. സമരക്കാരുമായി ചർച്ച നടത്തണമെന്നും വെള്ളിയാഴ്ച ചേർന്ന യോഗം നിർദേശിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ സമരക്കാരുടെ പ്രതിനിധികളുമായി ഉദ്യോഗസ്ഥതല ചർച്ച നടത്താൻ ധാരണയായി.
അടുത്ത ദിവസംതന്നെ സമരക്കാരെ ചർച്ചക്ക് ക്ഷണിക്കും. സമരം ഒത്തുതീർക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന അവൈലബിൾ സെക്രേട്ടറിയറ്റ് നിർദേശിച്ചിരുന്നു. സർക്കാറിെൻറ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഉണ്ടാകാതിരിക്കുകയും പ്രതിപക്ഷ സംഘടനകൾ വിഷയം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കുമേൽ സി.പി.എം നേതൃത്വം സമ്മർദം ശക്തമാക്കിയത്. സി.പി.െഎ സംസ്ഥാന നേതൃത്വവും സാധ്യമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
പി.എസ്.സിക്ക് വിടാത്ത തസ്തികകളിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സർക്കാർ നിർത്തിവെെച്ചങ്കിലും പൊതുസമൂഹത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നെന്ന് അഭിപ്രായമുയർന്നു. ആശയക്കുഴപ്പം പരിഹരിക്കാൻ പി.എസ്.സി നിയമന നടപടി, റാങ്ക് പട്ടികയിൽനിന്നുള്ള നിയമനം, റദ്ദാക്കിയ റാങ്ക് പട്ടികയിൽ തുടർനടപടി എടുക്കുന്നതിലെ പരിമിതി തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.